കടയ്ക്കൽ: അര നൂറ്റാണ്ട് പിന്നിട്ട കുമ്മിൾ ഗവ. ആയുർവേദ ഡിസ്പെൻസറിയെ ആശുപത്രിയായി ഉയർത്തി കിടത്തി ചികിത്സ ആരംഭിക്കണമെന്ന് വർഷങ്ങളായുള്ള ആവശ്യം നടപ്പായില്ല. ആയൂർവേദ ചികിത്സാരംഗത്തെ സമഗ്ര ഇടപെടലിന് നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് പ്രൊവൈഡേഴ്സിന്റെ ദേശീയ അംഗീകാരം ലഭിച്ച ആശുപത്രിയാണിത്. മികച്ച ഭൗതിക സാഹചര്യങ്ങളുണ്ടായിട്ടും കിടത്തി ചികിത്സ സൗകര്യം അനുവദിക്കാതെ ആശുപത്രിയോടുള്ള അധികൃതരുടെ അവഗണന തുടരുകയാണ്. കടയ്ക്കൽ, കുമ്മിൾ, തിരുവനന്തപുരം ജില്ലയിലെ കല്ലറ, പാങ്ങോട് മേഖലയിൽ നിന്നുൾപ്പെടെ നിത്യേന 100ൽ പരം രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുന്നത്.
പഞ്ചകർമ, യോഗ, പാലിയേറ്റിവ് കെയർ എന്നീ ചികിത്സ സൗകര്യങ്ങൾ സൗജന്യമായി ലഭിക്കുന്നു. ജീവിതശൈലി രോഗ ചികിത്സക്കുള്ള പ്രത്യേക ഒ.പി ബുധനാഴ്ചകളിലും സ്ത്രീ രോഗങ്ങൾക്കായുള്ള ഒ.പി വെള്ളിയാഴ്ചകളിലും പഞ്ചകർമ ചികിത്സ സൗകര്യം ഞായറാഴ്ച ഉൾപ്പെടെ മുടങ്ങാതെ പ്രവർത്തിക്കുന്നുണ്ട്. ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ സേവനവും യോഗ ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. കൗമാര ബോധവത്കരണം, വയോജന പരിപാലനം, മാനസികാരോഗ്യ പരിപാലനം, ജീവിതശൈലീ രോഗങ്ങളുടെ സ്കീനിങ് / ചികിത്സ, ഗർഭകാലത്തും പ്രസവാനന്തരവുമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം തുടങ്ങി വിപുലമായ ചികിത്സ സൗകര്യങ്ങളും ഇവിടെയുണ്ട്. രാവിലെ മുതൽ ഉച്ചവരെയാണ് പ്രവർത്തന സമയം. ഒരു ഡോക്ടർ ഉൾപ്പെടെ മൂന്ന് ജീവനക്കാരാണുള്ളത്.
കുമ്മിൾ-തച്ചോണം റോഡിൽ ചാന്നാട്ടു മുക്കിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിക്ക് ഇരുനില കെട്ടിടം ഉൾപ്പെടെ രണ്ട് കെട്ടിടങ്ങളുണ്ട്. ഒരു കെട്ടിടം കൂടി നിർമിക്കാനുള്ള നടപടി പൂർത്തിയായി വരുന്നു. കുമ്മിൾ-തച്ചോണം റോഡിൽ ചാന്നാട്ടു മുക്കിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിക്ക് ഇരുനില കെട്ടിടം ഉൾപ്പെടെ രണ്ട് കെട്ടിടങ്ങളുണ്ട്. ഒരു കെട്ടിടം കൂടി നിർമിക്കാനുള്ള നടപടി പൂർത്തിയായി വരുന്നു. കൂടുതൽ ഡോക്ടർമാരേയും അനുബന്ധ ജീവനക്കാരേയും നിയമിച്ച് കിടത്തി ചികിത്സ ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കൂടാതെ കടയ്ക്കൽ നിന്നും കുമ്മിൾ, ചാന്നാട്ടുമുക്ക്, തച്ചോണം, കല്ലറ വഴി തിരുവനന്തപുരത്തേക്കുണ്ടായിരുന്ന ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
നാല് പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന ഡിസ്പെൻസറിയാണിത്. ആശുപത്രിയായി ഉയർത്തി കിടത്തി ചികിത്സ തുടങ്ങാൻ പുതിയ പഞ്ചായത്ത് ഭരണ സമിതി നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.