കൊല്ലം: ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഉത്സവഘോഷയാത്രയും ആറാട്ടിനോടും അനുബന്ധിച്ച് ദേശീയപാതയിൽ വ്യാഴാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചക്ക് 12 മുതൽ തിരുവനന്തപുരം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വലിയ ബസുകൾ, ട്രക്കുകൾ, ട്രെയിലറുകൾ എന്നീ ഹെവി വാഹനങ്ങൾ കൊട്ടിയം ജങ്ഷനിൽ നിന്ന് തിരിഞ്ഞ് കുണ്ടറ ഭരണിക്കാവ്-ശാസ്താംകോട്ട-ചവറ കെ.എം.എം.എൽ ജങ്ഷൻ വഴി പോകണം. ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ ചവറ കെ.എം.എം.എൽ ജങ്ഷൻ-ശാസ്താംകോട്ട-ഭരണിക്കാവ്-കുണ്ടറ വഴി കൊട്ടിയം ജങ്ഷനിൽ എത്തി യാത്ര തുടരണം.
തിരുവനന്തപുരം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുന്ന മറ്റു വാഹനങ്ങൾ കലക്ടറേറ്റ് ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുണ്ടാലുംമൂട്-തിരുമുല്ലാവാരം-മരുത്തടി-ശക്തികുളങ്ങര കുരിശ്ശടി വഴി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരണം. തിരുവനന്തപുരം ഭാഗത്തുനിന്ന് ബൈപാസ് വഴി ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കടവൂർ ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഹൈസ്കൂൾ ജങ്ഷൻ-കലക്ടറേറ്റ് ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുണ്ടാലുംമൂട്-തിരുമുല്ലാവാരം-മരുത്തടി-ശക്തികുളങ്ങര കുരിശ്ശടി വഴി ദേശീയ പാതയിൽ പ്രവേശിച്ച് യാത്ര തുടരണം. അന്തർ സംസ്ഥാന സർവിസ് നടത്തുന്ന വോൾവോ, മൾട്ടി ആക്സിൽ ബസുകൾ കൊല്ലത്തുനിന്നുള്ള യാത്രക്കാരെ കയറ്റിയ ശേഷം ഹൈസ്കൂൾ ജങ്ഷൻ-കടവൂർ ബൈപാസ്-കല്ലുംതാഴം-കുണ്ടറ-ഭരണിക്കാവ്-ശാസ്താംകോട്ട-ചവറ കെ.എം.എം.എൽ ജങ്ഷൻ വഴി യാത്ര തുടരണം. രാമൻകുളങ്ങര മുതൽ ശക്തികുളങ്ങര വരെയുള്ള ഭാഗത്ത് ഈ സമയങ്ങളിൽ വാഹനഗതാഗതം പരമാവധി ഒഴിവാക്കണമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.