പ​ത്ത​നാ​പു​രം താ​ലൂ​ക്കാ​ശു​പ​ത്രിക്ക് സ്​​ഥ​ലം ക​ണ്ടെ​ത്താ​ൻ ഒ​രു കോ​ടി

പത്തനാപുരം: താലൂക്കാശുപത്രി നിർമിക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിന് പത്തനാപുരം ഗ്രാമപഞ്ചായത്ത് ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തി. നിലവിൽ കമ‍്യൂണിറ്റി ഹെൽത്ത് സെൻറർ അപ്േഗ്രഡ് ചെയ്ത് താലൂക്ക് ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. സ്ഥലപരിമിതി കാരണം അടിസ്ഥാന സൗകര്യവികസനം പോലും തുലാസിലാണ്. ഇതിനിടെ നിലവിൽ പത്തനാപുരത്ത് പ്രവർത്തിക്കുന്ന ആശുപത്രി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടിലേക്ക് മാറ്റാൻ ചർച്ചകൾ നടന്നിരുന്നു. സ്ഥലപരിമിതി ചൂണ്ടിക്കാട്ടിയാണ് പുതിയ സ്ഥലത്തേക്ക് ആശുപത്രി മാറ്റാനുള്ള ശ്രമം നടന്നത്. നഗരത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ തലവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്. അവിടെനിന്ന് ഓഫിസ് നഗരത്തിലേക്കും ആശുപത്രി പിടവൂരിലേക്കും പുനഃസ്ഥാപിക്കാനായിരുന്നു ലക്ഷ്യം. ഇതിനെതിരെ ഭരണ^പ്രതിപക്ഷ പാർട്ടികളിൽനിന്ന് ശക്തമായ എതിർപ്പാണ് ഉള്ളത്. ഈ അവസരത്തിലാണ് താലൂക്കാശുപത്രിക്കായി പുതിയ സ്ഥലം കണ്ടെത്താൻ പഞ്ചായത്ത് ബജറ്റിൽ തുക ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞതവണ പഞ്ചായത്ത് കെട്ടിടം പുതുക്കിപ്പണിയാൻ നീക്കിവെച്ചിരുന്ന തുകയാണ് ഇത്തവണ സ്ഥലം കണ്ടെത്താൻ വിനിയോഗിക്കുന്നത്. ഇതിനുപകരമായി യു.ഐ.ടി പുതിയ കെട്ടിടത്തിലേക്ക് മാറ്റുമ്പോൾ അവിടേക്ക് പഞ്ചായത്ത് ഓഫിസ് മാറ്റും. വിവിധ പഞ്ചായത്തുകളിൽനിന്ന് എത്തി േച്ചരുന്നതിനുള്ള സാഹചര്യം പരിഗണിച്ചാണ് പിടവൂരിലേക്ക് ആശുപത്രി മാറ്റാനുള്ള നീക്കം എം.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പിടവൂരിലെ ബ്ലോക്ക് പഞ്ചായത്ത് സ്ഥലത്തിന് രണ്ടര ഏക്കറിലധികം വിസ്തൃതി ഉണ്ട്. ഇതിനെതിരെ നിരവധി കോണുകളിൽ നിന്നുള്ള എതിർപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബദൽസംവിധാനവുമായി പഞ്ചായത്ത് രംഗത്തെത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.