നെ​ൽ​കൃ​ഷി ക​രി​ഞ്ഞു​ണ​ങ്ങി; പ്ര​തി​ന്ധി​യി​ൽ ക​ർ​ഷ​ക​ർ

വെളിയം: വെളിയത്തെ നെൽകൃഷി കരിഞ്ഞുണങ്ങിയതിനാൽ കർഷകർ പ്രതിസന്ധിയിൽ. കുടവട്ടൂർ, ചെറുകരക്കോണം, കളപ്പില, വെളിയം, ഓടനാവട്ടം, തുറവൂർ എന്നിവിടങ്ങളിലെ നെൽകൃഷിയാണ് നശിച്ചത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കർഷകർ പറഞ്ഞു. കെ.ഐ.പി കനാൽ വഴി ഇടക്കുവെച്ച് ജലം എത്തിയെങ്കിലും ഇപ്പോൾ ഒഴുക്ക് നിലച്ചതോടെ കർഷകർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. 50 ഹെക്ടറിലാണ് പഞ്ചായത്തിൽ നെൽകൃഷി നടന്നിരുന്നത്. പച്ചക്കറി, വാഴ, മരച്ചീനി എന്നിവയും നശിച്ചിട്ടുണ്ട്. പഞ്ചായത്തിൽ കടുത്ത വേനലിൽ 4000ത്തോളം വാഴകളാണ് നശിച്ചത്. കൂടുതലും കുലച്ച വാഴകളാണ്. വെളിയം മേഖലയിൽ കൃഷിയിടങ്ങളിലേക്കുള്ള നീർച്ചാലുകൾ മണ്ണിട്ട് നികത്തിയത് പ്രശ്നമായിരിക്കുകയാണ്. വെളിയത്ത് വയൽ നികത്തിയ ശേഷം പെേട്രാൾ പമ്പിെൻറ വിസ്തീർണം കൂട്ടിയതിൽ നിരവധി സംഘടനകൾ പ്രതിഷേധിച്ചിരുെന്നങ്കിലും ഇതിനെതിരെ റവന്യൂ അധികൃതർ നടപടികൾ സ്വീകരിച്ചിട്ടില്ല. ഇവിടെ ചെറുതോടും നികത്തിയതിനാൽ വയൽ ഭാഗത്തേക്കുള്ള ഒഴുക്ക് നിലച്ചതോടെ കൃഷികൾ നശിക്കുകയാണ്. പഞ്ചായത്തിൽ നൂറിൽ കൂടുതൽ കർഷകരാണ് ഉള്ളത്. വെള്ളം പാടത്ത് എത്താതെയായതോടെ വയലിലെ നെല്ലിെൻറ നിറം മഞ്ഞയായിരിക്കുകയാണ്. പല ഏലകളും വിണ്ടുകീറിയ നിലയിലാണ്. ഇത്തവണ കെ.ഐ.പി കനാൽ തുറന്നുവിടാത്തതിനാൽ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. കുടുംബശ്രീ യൂനിറ്റിെൻറ നേതൃത്വത്തിെല പച്ചക്കറി കൃഷിയും ഹെക്ടർ കണക്കിന് ചെയ്തിരുന്നു. എന്നാൽ, മഴ ലഭിക്കാത്തതിനാൽ മിക്കതും കരിഞ്ഞുണങ്ങുകയായിരുന്നു. ഇവർക്കും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. 2016ലെ കൃഷിഭവൻ വഴിയുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് വേനലിലെ കൃഷിനാശവും വർധിച്ചിരിക്കുന്നത്. ഈ മേഖലയിൽ കെ.ഐ.പി കനാൽ തുറക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.