തൃ​ക്കോ​വി​ൽ​വ​ട്ടം കു​ടി​വെ​ള്ള​പ​ദ്ധ​തി: ഉ​റ​പ്പു​പാ​ലി​ക്കാ​തെ ജ​ല അ​തോ​റി​റ്റി

കൊല്ലം: തൃക്കോവിൽവട്ടം കുടിവെള്ള പദ്ധതിയുടെ കമീഷനിങ് വൈകുന്നു. 10 കോടി ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണോദ്ഘാടനം 2013 മാർച്ചിലാണ് നടന്നത്. ഇതുവരെ ഒന്നാംഘട്ടം പോലും കമീഷൻ ചെയ്യാൻ ജല അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. തൃക്കോവിൽവട്ടം പഞ്ചായത്തിലെ മൈലാപ്പൂര്, പുതുച്ചിറ, പേരയം വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ ഒന്നാംഘട്ടം കമീഷൻ ചെയ്യുന്നതിൽ ഗവർണർക്കും ചീഫ് സെക്രട്ടറിക്കും കൊല്ലം ജല അതോറിറ്റി നൽകിയ ഉറപ്പുപോലും ലംഘിെച്ചന്ന് മൈലാപ്പൂര് പുതുച്ചിറ പേരയം വികസനസമിതി ചൂണ്ടിക്കാട്ടുന്നു. ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് വികസനസമിതി കഴിഞ്ഞവർഷം പദ്ധതിയുടെ നിർമാണത്തിൽ അതോറിറ്റിയുടെ മെല്ലെപ്പോക്കിനെക്കുറിച്ച് പരാതി നൽകിയിരുന്നു. തുടർന്ന് ഗവർണർ, ചീഫ് സെക്രട്ടറി എന്നിവർ അതോറിറ്റിയോട് വിശദീകരണം ചോദിക്കുകയും അതിന് നൽകിയ മറുപടി 2016 ഡിസംബറിൽ പദ്ധതിയുടെ ഒന്നാംഘട്ടം കമീഷൻ ചെയ്യുമെന്നുമായിരുന്നു. 2017 മാർച്ചായിട്ടും ഒന്നാംഘട്ടം കമീഷൻ ചെയ്യാനായിട്ടില്ല. വികസനസമിതി വീണ്ടും ഗവർണർ, മുഖ്യമന്ത്രി, സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരെ നേരിൽകണ്ട് നിജസ്ഥിതി ബോധ്യെപ്പടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. കൊല്ലം ജല അതോറിറ്റിയുടെ അവഗണനെക്കതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് മൈലാപ്പൂര് വികസനസമിതി കൺവീനർ എം.എ. ലത്തീഫും ചെയർമാൻ ലാലുമണിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.