ആ​ന​വേ​ട്ട​ക്കേ​സി​ലെ പ്ര​തി​ക​ളെ ത​മി​ഴ്നാ​ടി​ന് കൈ​മാ​റി

പുനലൂർ: അച്ചൻകോവിൽ വനത്തിൽ ആനവേട്ടയും ആര്യങ്കാവിൽ ചന്ദനവും കൊള്ളചെയ്ത മൂന്നംഗ തമിഴ്നാട് സംഘത്തെ തമിഴ്്നാട് പൊലീസിന് ൈകമാറി. പുളിയറയിലെ കൊലക്കേസ് പ്രതികൾ കൂടിയായ ചെങ്കോട്ട കർക്കുടി സ്വദേശികളായ മഹേഷ് (23), ഉദയകുമാർ (25), നവാസ്ഖാൻ (28) എന്നിവരെയാണ് ആര്യങ്കാവ് വനം റേഞ്ച് അധികൃതർ പാളയംകോട്ട ജയിലിലെത്തിച്ചത്. കേരളത്തിലെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 18നാണ് തമിഴ്നാട് പൊലീസ് പ്രതികളെ പുനലൂർ വനംകോടതിയിൽ എത്തിച്ചത്. 2016ൽ അഞ്ചുതവണയായി നാൽവർസംഘം പത്ത് ചന്ദനം മുറിച്ചുകടത്തിയതായി സമ്മതിച്ചു. ഇതിൽ രണ്ടുതവണ കടത്താൻശ്രമിച്ച 50 കിലോ ചന്ദനവും വാങ്ങാനെത്തിയ ചെന്നൈ സംഘത്തെയും വനപാലകർ പിടികൂടിയിരുന്നു. ചന്ദനം മുറിച്ച കടമാൻപാറ തോട്ടത്തിൽ പ്രതികളെ എത്തിച്ച് തെളിവ് ശേഖരിച്ചു. പ്രതികളെ ചടയമംഗലം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. പുനലൂർ താലൂക്ക് ആശുപത്രിയിൽ ൈവദ്യപരിശോധനക്കുശേഷം വനപാലകരുടെ വൻസാന്നിധ്യത്തിൽ പാളയംകോട്ടക്ക് കൊണ്ടുപോകുകയായിരുന്നു. കൊട്ടാരക്കര ജയിലിലുള്ള ചെല്ലദുെരെ ഉൾപ്പെടെ കേസിൽ നാലുപ്രതികളാണുള്ളതെന്ന് ആര്യങ്കാവ് േറഞ്ച് ഒാഫിസർ ജിയാസ്ജമാലുദീൻ ലബ്ബ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.