ഓട്ടുമല - നെല്ലിപ്പറമ്പ് ക്ഷേത്രം റോഡ് തകർന്നിട്ട്​ നാളുകൾ

വെളിയം: പൂയപ്പള്ളി പഞ്ചായത്തിെൻറ കിഴക്കൻ അതിർത്തിയി​െല ഓട്ടുമല -നെല്ലിപ്പറമ്പ് ശ്രീകൃഷ്ണക്ഷേത്രം റോഡ് തകർന്നത്​ നാട്ടുകാരെ വലക്കുന്നു. ഓട്ടുമല കുന്നിൻമുകളിൽനിന്ന് ക്ഷേത്രംവരെയുള്ള ഒന്നര കിലോമീറ്ററിലെ ടാറിങ്ങാണ്​ തകർന്നത്. മെറ്റലും ടാറും ഇളകി കാൽനടപോലും ദുഷ്കരമാണ്​. ഇതോടെ പ്രദേശത്തേക്കുള്ള വാഹന സഞ്ചാരവും നിലച്ചു. പഞ്ചായത്തിലെ കോഴിക്കോട്-കാറ്റാടി-നെല്ലിപ്പറമ്പ് വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡ് 10 വർഷം മുമ്പ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫണ്ടിൽനിന്നാണ്​ ടാറിങ് നടത്തിയത്. നിർമാണശേഷം ഒരുവിധ അറ്റകുറ്റപ്പണിയും നടന്നിട്ടില്ല. റോഡിെൻറ ഇരുവശത്തുമായി അഞ്ഞൂറോളം കുടുംബങ്ങളാണുള്ളത്. ഓട്ടുമല കോളനി സ്​ഥിതിചെയ്യുന്നതും റോഡ് വശത്താണ്. വാർഡുകളെ വേർതിരിക്കുന്ന അതിർത്തി റോഡായതിനാൽ തിരിഞ്ഞുനോക്കാൻ ആളില്ലാത്ത അവസ്​ഥയിലാണ്. നെല്ലിപ്പറമ്പ് ക്ഷേത്രത്തിന്​ മുന്നിലൂടെ കടന്നുപോകുന്ന റോഡ് മൈലോട് ഭാഗത്തു​െവച്ച് കൊല്ലം-കുളത്തൂപ്പുഴ സ്​റ്റേറ്റ് ഹൈവേയിൽ സംഗമിക്കും. അടിയന്തരമായി റോഡ്​ നന്നാക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.