കൊട്ടാരക്കര: വൈദിക പഠനത്തിനെത്തിയ 14കാരനെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കാസർകോട് ചീമേനി സ്വദേശി ഫാ. തോമസ് പാറേക്കുളം (ബിജു^ 37) ആണ് അറസ്റ്റിലായത്. വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ഞായറാഴ്ച ഇയാളെ പൂവാർ സി.ഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, തെളിവെടുപ്പിന് മൂഴിക്കോട് പള്ളിയിൽ എത്തിച്ചപ്പോൾ പള്ളിയിൽ കയറി പുറം വാതിൽ വഴി കടന്നുകളയുകയായിരുന്നു. തുടർന്ന് പൂവാർ പൊലീസ് നൽകിയ റിപ്പോർട്ടിൽ കൊട്ടാരക്കര സി.ഐ ഷൈനു തോമസിന് അന്വേഷണം കൈമാറി. തുടർന്നാണ് മധുര ഉസിലംപെട്ടിയിെല പ്രാർഥനകേന്ദ്രത്തിൽനിന്ന് ഇയാളെ പിടികൂടിയത്. പുത്തൂർ തേവലപ്പുറം പുല്ലാമല ഹോളിേക്രാസ് സെമിനാരി, വെണ്ടാർ മൂഴിക്കോട് സെൻറ് മേരീസ് പള്ളി എന്നിവിടങ്ങളിലെ വികാരിയാണിയാൾ. പള്ളിയുടെ രണ്ടാംനിലയിൽ െവച്ചായിരുന്നു കൂടുതൽ ദിവസവും പ്രകൃതിവിരുദ്ധ പീഡനങ്ങൾ നടത്തിയിരുന്നതത്രെ. രാത്രികാലങ്ങളിൽ കുട്ടികളെ ഓരോരുത്തരെയായി കൂട്ടിന് കിടക്കാനെന്ന പേരിൽ കൊണ്ടുപോയായിരുന്നു പീഡനം. പള്ളിയിലെ കപ്യാരെ ഞായറാഴ്ച രാത്രി പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്യാസി സമൂഹത്തിലെ അംഗമായ ഇദ്ദേഹം പുല്ലാമലയിൽ പ്രവർത്തിക്കുന്ന സെമിനാരിയിലെ വൈദിക അധ്യാപകനുമാണ്. സെമിനാരിയിൽ ആദ്യം നിരവധി കുട്ടികൾ പഠിക്കാൻ ഉണ്ടായിരുെന്നങ്കിലും വികാരിയുടെ പീഡനങ്ങളെത്തുടർന്ന് പലരും കൊഴിഞ്ഞുപോയതായി ഇയാൾ സമ്മതിെച്ചന്ന് റൂറൽ എസ്.പി എസ്. സുരേന്ദ്രൻ പറഞ്ഞു. സമാന സ്വഭാവമുള്ള കേസുകൾ കൂടുതൽ ഉെണ്ടന്ന റിപ്പോർട്ടുകളെത്തുടർന്ന് അന്വേഷണം നടത്തും. കൂടുതൽ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയതായും സൂചനയുണ്ട്. ഇതിൽ പൂവാർ കരിങ്കുളം സ്വദേശിയായ 14കാരെൻറ മൊഴി മാത്രമാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മധുരയിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊട്ടാരക്കരയിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.