ചവറ: ചവറയിൽ ഡി.വൈ.എഫ്.ഐക്കുള്ളിലെ അസ്വാരസ്യങ്ങൾ മറ നീക്കി പുറത്തേക്ക്. സി.പി.എമ്മിനുള്ളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന വിഭാഗീയത ഡി.വൈ.എഫ്.ഐയിലും ബാധിച്ചിരിക്കുകയാണ്. വിവിധ മേഖല കമ്മിറ്റികളിലെ കൺെവൻഷനുകളും ബ്ലോക്ക് കൺെവൻ ഷൻ തെരഞ്ഞെടുപ്പും നടന്നതോടെയാണ് സംഭവം രൂക്ഷമായത്. പ്രായ പരിധി കഴിഞ്ഞ നിലവിലെ ഭാരവാഹികളെ തന്നെ വീണ്ടും ബ്ലോക്ക് ഭാരവാഹികളാക്കിയതിനെ ചൊല്ലി വിവിധ മേഖല യൂനിറ്റ് കമ്മിറ്റികളിലെ അംഗങ്ങൾക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ചവറ ബ്ലോക്കിൽ സമ്മേളനം നടേത്തണ്ട എന്ന നിർദേശം ഉപരി കമ്മിറ്റിയിൽനിന്ന് വന്നിരുന്നു. ഇതിനെ തുടർന്ന് കൺവെൻഷൻ നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നു. എട്ട് മേഖല കമ്മിറ്റികളാണ് ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ളത്. പല മേഖലകളിലും നേതൃത്വത്തിെൻറ താൽപര്യത്തിനനുസരിച്ച് ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നെത്ര. സി.പി.എമ്മിെൻറ കഴിഞ്ഞ ബ്രാഞ്ച് സമ്മേളനം മുതൽ അട്ടിമറിക്കപ്പെെട്ടന്ന് പറയുന്ന സംവരണതത്ത്വങ്ങൾ പാലിക്കപ്പെട്ടിെല്ലന്ന പരാതി ഡി.വൈ.എഫ്.ഐ ഭാരവാഹി തെരെഞ്ഞടുപ്പിലും തലപൊക്കി. സി.പി. എം ചവറ ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന ബ്ലോക്ക് കൺവെൻഷൻ പഴയ ഭാരവാഹികളെ നിലനിർത്തിയതിനൊപ്പം യുവാക്കളായ പലരെയും ഒഴിവാക്കി. സംഘടന െബെേലാ പ്രകാരം 37 വയസ്സിന് മുകളിലുള്ളവർ ഭാരവാഹിത്വത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് നിഷ്കർഷിക്കുമ്പോൾ 40 വയസ്സ് പിന്നിട്ടവരാണ് നേതൃത്വമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. നിലവിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അംഗത്തിെൻറ ഘടകമായ തേവലക്കര സൗത്ത് മേഖല സമ്മേളനവും പാതി വഴിയിൽ നിർത്തിയിരുന്നു. സെക്രട്ടറിയുടെ വീട് നിൽക്കുന്ന സ്ഥലത്ത് സ്വന്തം യൂനിറ്റ് പോലും ഇല്ലാതായിട്ട് മാസങ്ങളാെയന്നും പ്രവർത്തകർ ആരോപിച്ചു. പന്മന, തേവലക്കര നോർത്ത് മേഖലാ കൺവെൻഷനുകളിലും വെട്ടിനിരത്തൽ നാടകം അരങ്ങേറിയിരുന്നു. ഇതിനിെട ‘വാർധക്യം വിട്ടൊഴിയാതെ ചവറയിൽ ഡി.വൈ.എഫ്.ഐ’ പേരിൽ തേവലക്കരയിലെ പ്രവർത്തകർ ഫേസ്ബുക്കിലിട്ട പോസ്റ്റും വിവാദമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.