ചവറ: അപകടത്തിൽ ഇടത് കൈ നഷ്ടമായതോടെ തൊഴിൽ ചെയ്യാൻ കഴിയാതായ കയർ തൊഴിലാളിക്ക് മെഡിക്കൽ ബോർഡിെൻറ ഇരുട്ടടി. തേവലക്കര അരിനല്ലൂർ മുണ്ടപ്പള്ളി കിഴക്കതിൽ ഇന്ദിരയമ്മയാണ് (48) അധികൃതരുടെ കനിവിനായി ഒാഫിസുകൾ കയറി ഇറങ്ങുന്നത്. കഴിഞ്ഞ ഡിസംബർ ആറിനാണ് ചവറയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞതിനെ തുടർന്ന് ഇവർ അപകടത്തിൽെപട്ടത്. അപകടത്തിൽ ഇടതുകൈ മുറിച്ചുമാറ്റേണ്ടി വന്നു. ചികിത്സക്കും മറ്റും തന്നെ ധാരാളം പണവും ചെലവായി. രണ്ടു പെൺകുട്ടികളുള്ള ഇവരുടെ ഭർത്താവ് ഹൃേദ്രാഗിയാണ്. കയർ മേഖലയിൽ വല്ലപ്പോഴും കിട്ടുന്ന തൊഴിലും ചെയ്യാൻ കഴിയാതായതോടെ ക്ഷേമനിധിയിൽനിന്ന് കിട്ടുന്ന തുച്ഛമായ പെൻഷൻ ആനുകൂല്യത്തിനായാണ് മെഡിക്കൽ ബോർഡിനെ സമീപിച്ചത്. കലക്ടറേറ്റിലെ നാലാംനിലയിലുള്ള ബോർഡ് ഓഫിസിൽ അപേക്ഷ നൽകി. കൈ നഷ്ടപ്പെട്ടതിനാൽ തുടർന്ന് ജോലി ചെയ്യാൻ കഴിയില്ലെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിനായി ദിവസങ്ങൾ കയറിയിറങ്ങി. ഒടുവിൽ കഴിഞ്ഞ ദിവസം ലഭിച്ച സർട്ടിഫിക്കറ്റുമായി കരുനാഗപ്പള്ളിയിലെ ക്ഷേമനിധി ഓഫിസിലെത്തിയപ്പോഴാണ് ജോലി ചെയ്യാൻ കഴിയുമെന്ന സർട്ടിഫിക്കറ്റാണ് മെഡിക്കൽ ബോർഡ് നൽകിയതെന്ന് മനസ്സിലായത്. ഇതു മൂലം ക്ഷേമനിധിയിൽ നിന്നും ലഭിക്കേണ്ട രണ്ടായിരത്തി അഞ്ഞൂറു രൂപയും തുടർന്നുള്ള പെൻഷനും ഇവർക്ക് നഷ്ടമായി. വിവിധ മേഖലകളിൽ വിദഗ്ധരായ അഞ്ച് ഡോക്ടർമാരടങ്ങിയ സംഘവും ഡി.എം.ഒയും ചേർന്ന് ഒപ്പുെവച്ച സർട്ടിഫിക്കറ്റിലാണ് ഗുരുതര പിശക് കടന്നുകൂടിയത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് വീട്ടമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.