കൊല്ലം: ആവശ്യത്തിന് മണ്ണ് ലഭിക്കാത്തത് കൊല്ലം ബൈപാസ് നിർമാണം പ്രതിസന്ധിയിലാക്കുന്നു. നിർമാണത്തിന് വേണ്ടതിെൻറ മൂന്നിൽ ഒരുഭാഗം മാത്രമാണ് ഇതുവെര ലഭിച്ചത്. മങ്ങാട് മുതൽ കണ്ടച്ചിറ വരെയും കടവൂർ ക്ഷേത്രത്തിന് സമീപവും ചളിനിറഞ്ഞ പ്രദേശെത്ത റോഡ് ബലെപ്പടുത്തുന്നതിനാണ് മണ്ണ് ആവശ്യമുള്ളത്. രണ്ടിടത്തുമായി 500 മീറ്റർ ദൂരം റോഡ് നിർമിക്കുന്നതിന് ഇനി 10,000 ലോഡ് വേണം. കൊട്ടാരക്കര നവോദയ സ്കൂളിൽനിന്ന് മണ്ണ് ലഭ്യമാക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും അത് നടന്നില്ല. ചടയമംഗലത്തെ മൂന്ന് സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽനിന്ന് മണ്ണ് എടുക്കാൻ അനുമതിയായെങ്കിലും അവിെടയും തടസ്സമുണ്ടായി. പുരയിടം പണയപ്പെടുത്തി ബാങ്ക് വായ്പയെടുത്തിട്ടുള്ളതിനാൽ ബാങ്കുകാർ തടഞ്ഞു. ഇത് മറികടക്കാൻ ജില്ല ഭരണകൂടത്തിെൻറ ശക്തമായ ഇടപെടൽ ആവശ്യമാണ്. ബൈപാസ് നിർമാണവുമായി ബന്ധെപ്പട്ട് ഡിസ്ട്രിക്റ്റ് ലവൽ എൻവയൺെമൻറൽ ഇംപാക്ട് അസസ്മെൻറ് അതോറിറ്റി രൂപവത്കരിച്ചിരുന്നു. മണ്ണ് എടുക്കുന്നതിന് എട്ട് സ്ഥലങ്ങളുടെ പട്ടിക അധികൃതർ അതോറിറ്റിക്ക് നൽകിയിരുന്നു. എന്നാൽ ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഡിസ്ട്രിക്റ്റ് െലവൽ എൻവയൺെമൻറൽ ഇംപാക്ട് അസസ്മെൻറ് കമ്മിറ്റിയാണ്. ഇതുവരെ കമ്മിറ്റി തീരുമാനെമടുക്കാത്തതാണ് മണ്ണ്ലഭ്യമാക്കുന്നതിലെ പ്രധാന തടസ്സം. ഇതിനാൽ നാലുമാസമായി കാര്യമായ നിർമാണം നടന്നിട്ടില്ല. വെളിയത്തുനിന്ന് 7000 ടൺ മണ്ണ് ബൈപാസിനു വേണ്ടി എടുത്തിരുെന്നങ്കിലും അതിൽ പകുതിയും ബൈപാസിൽ എത്തിയില്ല. ലോറി ഉടമകൾ മണ്ണ് മറിച്ചുവിൽക്കുകയായിരുെന്നന്ന് കൊല്ലം ബൈപാസ് െഡവലപ്മെൻറ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു. നവംബർ 17നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. പാലങ്ങൾ അടക്കം മറ്റ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും ചതുപ്പ് നികത്താനാകാത്തത് തിരിച്ചടിയാകുകയാണെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ എ.എ. ഷാഫി പറഞ്ഞു. അതെ സമയം നീക്കം െചയ്യുന്ന ചളി ലേലം ചെയ്ത് ഇഷ്ടിക കമ്പനികൾക്ക് നൽകാൻ തീരുമാനിച്ചിരുന്നു. ബൈപാസിലെ ഏറ്റവും വലിയ പാലമായ കണ്ടച്ചിറ പാലം നിർമാണം പുരോഗമിക്കുകയാണ്. കാവനാട് പാലം നിർമാണം പകുതിയോളം പൂർത്തിയായി. കടവൂർ ആറാട്ട് കുളത്തിന് സമീപത്തെ പാലത്തിെൻറ തൂണുകളുടെ നിർമാണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.