ഒാച്ചിറ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചങ്ങൻകുളങ്ങര സ്വദേശി രവി (60) മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചെന്ന സന്ദേശത്തെ തുടർന്ന് കേസെടുത്ത പൊലീസ് വട്ടംചുറ്റി. മൃതദേഹം കൊണ്ടുവരാൻ ആംബുലൻസും കാറിൽ ബന്ധുക്കളും പൊലീസുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലും ജില്ല ആശുപത്രി മോർച്ചറിയിലും പരതിയ പൊലീസ് മൃതദേഹമോ ആെളയോ കണ്ടെത്താൻ കഴിയാതെ മടങ്ങി. ആംബുലൻസിെൻറ പണവും പൊലീസ് നൽകി. ഹരിപ്പാട് മുട്ടം സ്വദേശിയായ ഇയാൾ ചങ്ങൻകുളങ്ങരയിലെ വീട്ടിൽ വർഷങ്ങളായി താമസിച്ചെങ്കിലും പിന്നീട് ഇയാളെ വീട്ടിൽനിന്ന് ഇറക്കിവിട്ടിരുന്നു. ചങ്ങൻകുളങ്ങരയിൽ കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന ഇയാൾ ഒരു മാസം മുമ്പ് അപകടത്തിൽപെട്ടിരുന്നതായാണ് പൊലീസിന് കിട്ടിയ വിവരം. ചങ്ങൻകുളങ്ങരയിൽ ഒപ്പം താമസിച്ചിരുന്ന സ്ത്രീ മൃതദേഹം ഏറ്റുവാങ്ങാൻ തയാറാകാത്തതിെന തുടർന്ന് ഹരിപ്പാട് മുട്ടത്തുള്ള യഥാർഥ ബന്ധുക്കളെ തിരഞ്ഞ് കണ്ടെത്തി അവരെയും കൂട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. അവിടെനിന്ന് മടങ്ങിയെങ്കിലും കേസെടുത്തതിനാൽ പുലിവാലുപിടിച്ച പൊലീസ് ഇയാളെ കണ്ടെത്താനായി മൂന്ന് ദിവസമായി പരക്കംപായുകയായിരുന്നു. ഇൻക്വസ്റ്റ് നടത്താൻ കേസെടുത്ത പൊലീസ് രവിയെ വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരം ജില്ല ആശുപത്രിയിൽ കണ്ടെത്തി. അവിടെ നിന്നും ഡിസ്ചാർജ് ചെയ്യിച്ച് പൊലീസ് ആംബുലൻസിൽ സന്ധ്യയോടെ ഒാച്ചിറ പൊലീസ്സ്റ്റേഷനിൽ കൊണ്ടുവന്ന് മൊഴിയെടുത്തു. ചങ്ങൻകുളങ്ങരയിൽ രാത്രിയിൽ ഏതോ വാഹനമിടിച്ച് ഇയാൾക്ക് സാരമായി പരിക്കേറ്റിരുന്നു. വ്യാജ സന്ദേശം മൂലം പുലിവാൽ പിടിച്ച ഒാച്ചിറ പൊലീസ് ആളെ കണ്ടെത്തിയതിനെതുടർന്ന് രക്ഷെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.