കൊല്ലം : പാരിപ്പള്ളി മെഡിക്കൽ കോളജിന് ഈ വർഷം അനുമതിക്ക് സാധ്യത. അനുമതി നിഷേധിച്ച റിപ്പോർട്ട് പുനഃപരിശോധിക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ഇതു സംബന്ധിച്ച ഉറപ്പുലഭിച്ചതായി എൻ.കെ. േപ്രമചന്ദ്രൻ എം.പി അറിയിച്ചു. 2017-18 അധ്യയന വർഷം കോളജ് ആരംഭിക്കുന്നതിന് അനുമതി നിഷേധിക്കണമെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തീരുമാനം പുനഃപരിശോധിക്കണമെന്നും ഈ വർഷം തന്നെ കോളജിന് അനുമതി നൽകാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്കും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും എൻ.കെ. േപ്രമചന്ദ്രൻ എം.പി നിവേദനം നൽകിയിരുന്നു. മറുപടി കത്തിലാണ് കേന്ദ്ര സർക്കാറിെൻറ പുനഃപരിശോധനാ തീരുമാനം എം.പിയെ അറിയിച്ചത്. കോളജിെൻറ അനുമതിക്കായി കേന്ദ്ര സർക്കാറിന് സമർപ്പിച്ച അപേക്ഷ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ടിെൻറ വ്യവസ്ഥ പ്രകാരം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കൈമാറിയിരുന്നു. നിലവിലെ ചട്ടപ്രകാരം 2016 നവംബർ 21, 22 തീയതികളിൽ കോളജ് പരിശോധന നടത്തി. പരിശോധനയിൽ 27 കുറവുകളാണ് കണ്ടെത്തിയത്. പരിശോധന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കോളജ് ഈ വർഷം ആരംഭിക്കുന്നതിനുള്ള അപേക്ഷ നിരസിക്കാനാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ കേന്ദ്ര സർക്കാറിന് ശിപാർശ നൽകിയതെന്ന് മറുപടിയിൽ വ്യകതമാക്കിയിട്ടുണ്ട്്. ഈ അധ്യയന വർഷത്തേക്കുള്ള അനുമതിപത്രം നൽകുന്ന അവസാന തീയതി 2017 മേയ് 31 ആണെന്നും മറുപടിയിൽ സൂചിപ്പിച്ചിട്ടുണ്ട്. 2016 നവംബർ 21, 22 തീയതികളിൽ നടത്തിയ പരിശോധനയിൽ കോളജിനുണ്ടായിരുന്ന കുറവുകൾ വ്യക്തമായി രേഖപ്പെടുത്തിയ പരിശോധന റിപ്പോർട്ട് അന്നേ ദിവസം തന്നെ കോളജ് പ്രിൻസിപ്പലിന് നൽകി ഒപ്പിട്ട് വാങ്ങിയിട്ടുള്ളതായി കേന്ദ്ര സർക്കാറിെൻറ മറുപടിയിൽ വ്യക്തമാണ്. കേന്ദ്ര സർക്കാറിെൻറ നിർദേശത്തിലൂടെ പാരിപ്പള്ളി മെഡിക്കൽ കോളജിന് ഒരവസരം കൂടി കൈവന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കെപ്പടുന്നു. കുറവുകൾ പരിഹരിച്ച് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെയും കേന്ദ്ര സർക്കാറിനെയും ബോധ്യപ്പെടുത്താൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.