അഞ്ചൽ: എൽ.ഡി.എഫ് സർക്കാറിെൻറ ആദ്യ ബജറ്റിൽ 30 കോടി മുടക്കി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന റോഡിനെക്കുറിച്ച് പുതിയ ബജറ്റിൽ പരാമർശമില്ല. എം.സി റോഡിലെ പൊലിക്കോട്-^തടിക്കാട് 4.3 കി.മീറ്റർ റോഡ് ഉൾപ്പെടെ കൈതക്കെട്ട്, കോക്കാട് ഗുരുമന്ദിരം ജങ്ഷൻ, കോട്ടവട്ടം വഴി ഇളമ്പൽ കുറ്റിക്കോണം വരെയുള്ള 30 കി.മീ പാതക്ക് 30 കോടി ചെലവിടുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ, പൊലിക്കോട് -തടിക്കാട് റോഡിൽ പൊലിക്കോട് മുതൽ മൂന്ന് കിലോമീറ്റർ വരെ റോഡിലെ കുഴികളടക്കുന്നതിന് 15 ലക്ഷം രൂപ വകയിരുത്തിയിരിക്കുകയാണ്. ഇതിന് നടപടി ആരംഭിച്ചു. റോഡിെൻറ വിവിധഭാഗങ്ങളിൽ മെറ്റലും പാറപ്പൊടിയും കൊണ്ടിട്ടിരിക്കുന്നു. ഇവ റോഡിെൻറ മധ്യഭാഗത്തോളം ഇറക്കിയതിനാൽ കാൽനടയും വാഹനഗതാഗതവും പ്രയാസമായി. ഈ ഭാഗങ്ങളിൽ വേനൽമഴ വെള്ളം കെട്ടിക്കിടക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഫാസ്റ്റ് പാസഞ്ചർ ബസ് ഉൾപ്പെടെ നിരവധി ബസുകൾ സർവിസ് നടത്തുന്നതാണ് ഈ പാത. അധികൃതരുടെ അവഗണനക്കെതിരെ പുനലൂർ അസി. എക്സി. എൻജിനീയറുടെ കാര്യാലയത്തിന് മുന്നിൽ സമരപരിപാടി നടത്താനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.