പത്തനാപുരം: ഗാന്ധിഭവനുവേണ്ടി നിർമിക്കുന്ന കെട്ടിടത്തിെൻറ കോൺക്രീറ്റ് തൂണുകൾ പൊളിക്കാനായി വെടിമരുന്ന് ഉപയോഗിച്ചതിന് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുടുത്ത കുമാർ ഭവനിൽ വിജയകുമാർ (32), ഏനാദിമംഗലം ഇളമണ്ണൂർ സജി ഭവനിൽ സജികുമാർ (39), കലഞ്ഞൂർ കീച്ചേരി കാവുംപുറത്ത് വീട്ടിൽ സന്തോഷ് (43) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കുണ്ടയത്ത് കെട്ടിടനിർമാണത്തിെൻറ ഭാഗമായി സുരക്ഷിതത്വമില്ലാതെ വെടിമരുന്ന് ഉപയോഗിക്കുകയും സമീപത്തെ നിരവധി വീടുകൾക്ക് നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. വീടുകളുടെ ഭിത്തിയും മതിലുകൾക്കും വിള്ളൽ വീണിട്ടുണ്ട്. കെട്ടിടത്തിെൻറ അടിസ്ഥാനം നിർമിക്കുന്നതിനായി പുറത്തേക്ക് നിന്ന കോൺക്രീറ്റ് തൂണുകളുടെ മുകൾഭാഗം വെടിമരുന്ന് ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. അനുമതിയില്ലാതെ വെടിമരുന്ന് ഉപയോഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പത്തനാപുരം വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്തനാപുരം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.