ചവറ: ചവറയില്‍ തെരുവുനായ് ആക്രമണങ്ങള്‍ക്ക് അറുതിയില്ല. കഴിഞ്ഞദിവസം നായ്ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് കടിയേറ്റു. പരിക്കേറ്റവര്‍ താലൂക്ക്, ജില്ല ആശുപത്രികളില്‍ ചികിത്സ തേടി. കെ.എം.എം.എല്‍ ലാപ്പാ തൊഴിലാളിയായ പന്മന ആക്കല്‍ കൃഷ്ണാഞ്ജലിയില്‍ സന്തോഷ്കുമാര്‍ (47), പന്മന കോലം പുലത്തറ പടിഞ്ഞാറ്റതില്‍ കുട്ടിപെണ്ണ് (90), കോലം ജയവിലാസത്തില്‍ ആനന്ദ് വിജയ് (10) എന്നിവര്‍ക്കാണ് നായുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് ആനന്ദിന് നായുടെ കടിയേറ്റത്. ട്യൂഷന്‍ ക്ളാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഓടിയത്തെിയ നായ് ഇരുകാലിലും വലതുകൈയിലും കടിച്ചു. കരച്ചില്‍ കേട്ടത്തെിയ സമീപവാസികള്‍ നായ്ക്കളെ ഓടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതിന് കെ.എം.എം.എല്ലിലേക്ക് ജോലിക്കായി പോകവേ ടൈറ്റാനിയം ജങ്ഷനില്‍ വെച്ചാണ് സന്തോഷ്കുമാറിനെ തെരുവുനായ് ആക്രമിച്ചത്. വലതുകാലില്‍ കടിച്ച ശേഷം ഓടിയ അതേ നായ ജങ്ഷന് സമീപത്ത് താമസിക്കുന്ന കുട്ടിപെണ്ണിന്‍െറ ഇടതുകാലിനും കടിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കൂട്ടമായി ആക്രമിക്കാനത്തെിയ നായ്ക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഓടിയ അമീനയെന്ന യുവതി വീണ് മരിച്ചിരുന്നു. പന്മനയുടെ പല ഭാഗങ്ങളിലും തെരുവുനായ്ക്കള്‍ കൂട്ടമായി വിലസുന്നത് പതിവായിട്ടും ഇവയെ അമര്‍ച്ച ചെയ്യാനുള്ള നടപടി വന്ധ്യംകരണത്തില്‍ മാത്രം ഒതുങ്ങുകയാണ്. ചവറയിലും പരിസരങ്ങളിലും രൂക്ഷമാകുന്ന തെരുവുനായ്ആക്രമണത്തില്‍ ജനരോഷവും ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.