അഞ്ചാലുംമൂട്: തൂങ്ങിമരിച്ച നിലയില്‍ കെണ്ടത്തിയ പെണ്‍കുട്ടികളുടെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്കും മറ്റും അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മൃതദേഹം കയറ്റിയ ആംബുലന്‍സിന് മുന്നില്‍ കുത്തിയിരുന്ന് കെ.എസ്.യു പ്രവര്‍ത്തകരും സിദ്ധനന്‍ സര്‍വിസ് സൊസൈറ്റി പ്രവര്‍ത്തകരും പ്രതിഷേധിച്ചു. തുടര്‍ന്ന് കൊല്ലം വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. ബിജു, അഞ്ചാലുംമൂട് എസ്.ഐ സി. ദേവരാജന്‍ എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് എല്ലാവര്‍ക്കും ആംബുലന്‍സില്‍ ഇരിക്കുന്ന മൃതശരീരം കാണാന്‍ അവസരം നല്‍കുകയായിരുന്നു. പിന്നീട് കെ.എസ്.യു പ്രവര്‍ത്തകര്‍ ആഫ്റ്റര്‍കെയര്‍ഹോം സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓഫിസ് ഉപരോധിച്ചു. സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ സമരക്കാരുമായി ചര്‍ച്ച നടത്തി. ഉത്തരവാദികളെ കര്‍ശനമായി ശിക്ഷിക്കുമെന്ന ഉറപ്പിന്മേല്‍ ഉപരോധം അവസാനിപ്പിച്ചു. കെ.എസ്.യു ജില്ല പ്രസിഡൻറ് വിഷ്ണു വിജയന്‍, വൈസ് പ്രസിഡൻറ് ശരത് മോഹന്‍, ജനറല്‍ സെക്രട്ടറി എസ്.പി. അതുല്‍, തൗഫീക്ക്, അനന്തു സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.