കൊല്ലം: തോട്ടണ്ടിയുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിെൻറ ഭാഗമായി 10,000 ഏക്കർ സ്ഥലത്ത് കശുമാവ് കൃഷി വ്യാപിപ്പിക്കുന്ന പദ്ധതി കശുവണ്ടി വികസന കോർപറേഷൻ നടപ്പാക്കും. കശുമാവ് വികസന ഏജൻസിയുമായി സഹകരിച്ചാണിത്. ഒായിൽ പാം ഇന്ത്യ 200 ഏക്കറിലും ഫാമിങ് കോർപറേഷൻ 250 ഏക്കറിലും കശുമാവ് കൃഷി നടത്തും. ആറളം ഫാം, ഹാരിസൺ മലയാളം, എ.വി.ടി, ടി.ആർ ആൻഡ് ടി എസ്റ്റേറ്റുകളും കൃഷിക്ക് സന്നദ്ധത അറിയിച്ചിട്ടുെണ്ടന്ന് കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നരമാസത്തിനകം ഏഴരലക്ഷം കശുമാവ് തൈകൾ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 50,000 തൈകൾ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യും. റബർ മേഖല തകർച്ചനേരിടുന്ന സാഹചര്യത്തിൽ കശുമാവ് കൃഷിക്ക് തയാറാവുന്ന കർഷകർക്ക് ഹെക്ടറിന് 12000 രൂപ സഹായം നൽകുന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരത്തിൽ കൃഷിനടത്തുന്നവർക്ക് തൈ സൗജന്യമായി നൽകും. രണ്ടുവർഷം ഒരു തൈക്ക് സഹായധനമായി 60 രൂപയും ലഭ്യമാക്കും. കരുനാഗപ്പള്ളിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ 1500 വീടുകളിൽ കശുമാവ് തൈ നട്ടുവളർത്തും. കശുവണ്ടി വികസന കോർപറേഷെൻറ എല്ലാ ഫാക്ടറി വളപ്പിലും കശുമാവ് തൈ നടും. ജൂലൈയിൽ കോർപറേഷെൻറ എല്ലാ ഫാക്ടറികളും നാടൻ തോട്ടണ്ടി ഉപയോഗിപ്പിച്ച് പ്രവർത്തിപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. നാടൻ തോട്ടണ്ടി സംസ്കരിച്ചെടുക്കുന്ന പരിപ്പ് പ്രേത്യക ബ്രാൻഡായി ഒാണത്തിന് ‘ഗിഫ്റ്റ് പാക്കറ്റു’കളിൽ വിപണിയിലെത്തിക്കും. ഒാണത്തോടനുബന്ധിച്ച് ‘കാൾ കാഷ്യൂ’ എന്ന പേരിൽ കൊല്ലം കോർപറേഷൻ മേഖലയിൽ 20 ഗ്രാം മുതൽ ഒരു കിലോവരെ പായ്ക്കറ്റിലുള്ള പരിപ്പ് ആവശ്യക്കാർക്ക് എത്തിക്കുന്ന പദ്ധതി നടപ്പാക്കും. ഫോണിൽ വിളിച്ചാൽ 20 മിനിറ്റിനകം പരിപ്പ് ലഭ്യമാക്കുന്ന പദ്ധതിയാണിത്. വിവിധ ജില്ലകളിലായി 100 ഒൗട്ട്ലെറ്റുകൾ ഒാണത്തിന് മുമ്പ് തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കശുമാവ് കൃഷി വ്യാപനപദ്ധതി അഞ്ചിന് കൊട്ടിയം ഒന്നാം നമ്പർ ഫാക്ടറിയിൽ രാവിലെ 10.30ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. പുനലൂർ റിഹാബിലിറ്റേഷൻ പ്ലാേൻഷനിൽ 200 ഏക്കർ സ്ഥലത്ത് കൃഷി നടത്തുന്നതിെൻറ ഉദ്ഘാടനം ഉച്ചക്ക് രണ്ടിന് മന്ത്രിമാരായ കെ. രാജുവും മേഴ്സിക്കുട്ടിയമ്മയും ചേർന്ന് കുളത്തൂപ്പുഴയിൽ നിർവഹിക്കും. ‘എെൻറ സ്കൂളിൽ ഒരു കശുമാവ് പാർക്ക്’ പദ്ധതിയുടെ ഉദ്ഘാടനം ചെമ്മന്തൂർ സ്കൂളിൽ നടക്കും. വാർത്തസമ്മേളനത്തിൽ മേനജിങ് ഡയറക്ടർ ടി.എഫ്. സേവ്യർ, കശുമാവ് വികസന ഏജൻസി മേഖല കോഒാഡിനേറ്റർ അഷ്റഫ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.