പുനലൂർ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിെൻറ ഈ വർഷത്തെ എക്സലൻസ് അവാർഡ് പുനലൂർ താലൂക്കാശുപത്രിക്ക്. തുടർച്ചയായി ഇതു നാലാം തവണയാണ് ആശുപത്രിക്ക് ഈ അവാർഡ് ലഭിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ താലൂക്കാശുപത്രിക്ക് ഈ അംഗീകാരം ലഭിക്കുന്നത്. ആശുപത്രിയിലെ വൃത്തിയും ഭൗതിക സാഹചര്യങ്ങളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ബോധവത്കരണ പദ്ധതികളും പ്രകൃതി സംരക്ഷണ സംവിധാനങ്ങളും പരിശോധിച്ചാണ് മികവിൽ മികച്ചത് എന്നനിലയിൽ എക്സലൻസ് അവാർഡ് നൽകിയത്. മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കുന്നതിലുപരി അവ നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. എട്ടിന് തിരുവനന്തപുരത്ത് എനർജി മാനേജ്മെൻറ് സെൻററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ, ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷാ എന്നിവർ അവാർഡ് ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.