പത്തനാപുരം: നീരൊഴുക്ക് വർധിച്ചതോടെ തോടുകളുടെ വശങ്ങളിലെ സംരക്ഷണഭിത്തി തകർന്നുതുടങ്ങി. 20 വർഷം മുമ്പ് തോടുകള്‍ക്ക് സമീപം നിർമിച്ച സംരക്ഷണഭിത്തിയാണ് ശക്തമായ മഴയിൽ തകർന്നത്. തോടിെൻറ വീതികൂട്ടി നിർമിക്കുന്നതിെൻറ ഭാഗമായി അഞ്ചടി ഉയരത്തിലാണ് സംരക്ഷണഭിത്തി നിർമിച്ചിരുന്നത്. കാലപ്പഴക്കം കാരണം സംരക്ഷണഭിത്തിയുടെ ചുവട്ടിൽനിന്ന് കരിങ്കല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന്, സമീപവാസികൾ അധികൃതര്‍ക്ക് പരാതിയും നൽകി. എന്നാൽ, ഫണ്ടിെൻറ അപര്യാപ്തകാരണം പുനർനിർമാണം നടത്തിയില്ല. നീർത്തട പരിപാടിയിൽ ഉൾപ്പെടുത്തി മാത്രമേ സംരക്ഷഭിത്തി നിർമിക്കാൻ കഴിയൂ എന്ന വാശിയിലാണ് അധികൃതർ. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയിലാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇതോടെ തോടുകള്‍ ദിശ മാറി ഒഴുകുന്ന സ്ഥലങ്ങളില്‍ ഭിത്തികള്‍ ഇടിഞ്ഞുതുടങ്ങി. പല ഭാഗങ്ങളിലും താൽക്കാലികമായി മരക്കമ്പുകളും വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ച് മണ്ണിടിച്ചിൽ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കുടുംബങ്ങൾ. തോടി െൻറ വശങ്ങളിലുള്ള പലരുടെയും വസ്തുവകകളുടെ ഭൂരിഭാഗവും നഷ്ടമായികഴിഞ്ഞു. തോട്ടിലെ ശക്തമായ നീരൊഴുക്ക് കാരണം അടിഭാഗത്തെ മണ്ണ് നഷ്ടമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.