കുളത്തൂപ്പുഴ: ബധിര, മൂക വിദ്യാർഥികൾക്കുള്ള ബഡ്സ് സ്കൂൾ പ്രവർത്തനം, രവീന്ദ്രൻ മാസ്റ്റർ സ്മാരകം പൂർത്തീകരണം, പൊതുശ്മശാനത്തിൽ ഗ്യാസ് ക്രിമറ്റോറിയം തുടങ്ങി ഗ്രാമപഞ്ചായത്ത് സമർപ്പിച്ച 18 കോടിയുടെ വിവിധ വാർഷിക പദ്ധതികൾക്ക് ജില്ല ആസൂത്രണ ബോർഡിെൻറ അംഗീകാരം ലഭിച്ചു. ഭവന നിർമാണ മേഖലയിൽ തനതു പദ്ധതിയായി മൂന്നുകോടിയും, ഉൽപാദന-സേവന- പശ്ചാത്തല മേഖലകൾക്കായി 4.64 കോടിയും പട്ടികജാതി-വർഗ ക്ഷേമത്തിനായി 2.15 കോടിയും ധനകാര്യ കമീഷെൻറ 2.48 കോടിയുടെയും പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. എൽ.പി സ്കൂളുകളിലെ എല്ലാ കുട്ടികൾക്കും പ്രാതൽ, വയോജനങ്ങൾക്ക് അംഗൻവാടി വഴി ഉച്ചഭക്ഷണം, കിടപ്പ് രോഗികളുടെ പരിചരണം തുടങ്ങിയ പദ്ധതികളും അംഗീകാരം ലഭിച്ചവയിൽ ഉൾപ്പെടുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.