കൊല്ലം: ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി 2016--17 വർഷം ജില്ലയിൽ പട്ടികജാതി വകുപ്പിന് അനുവദിച്ച 18,15,94,100 രൂപയിൽ മുഴുവൻ തുകയും ചെലവഴിച്ചു. 443 ഗുണഭോക്താക്കൾക്ക് ഇതിെൻറ പ്രയോജനം ലഭിച്ചു. ഇതേ കാലയളവിൽ ഭവന നിർമാണത്തിനായി ലഭിച്ച 22 കോടി രൂപയിൽ 21,99,66,750 രൂപ 1600 പുതിയ ഗുണഭോക്താക്കൾക്കും 487 സ്പിൽ ഓവർ ഗുണഭോക്താക്കൾക്കുമായി ചെലവിട്ടതുൾപ്പെടെ കഴിഞ്ഞ ഒരു വർഷം തിളക്കമാർന്ന പ്രവർത്തനങ്ങളാണ് ജില്ലയിൽ പട്ടികജാതി വികസന വകുപ്പ് കാഴ്ചവെച്ചത്. വീട്, ഭൂമി, ടോയ്ലറ്റ്, കിണർ എന്നിവയുടെ അറ്റകുറ്റപ്പണിക്കായി അനുവദിച്ച 3,12,62,000 രൂപയിൽ 1,55,97,500 രൂപ ചെലവായി. കോർപസ് ഫണ്ടിൽ ഉൾപ്പെടുത്തി ജില്ലക്ക് 6,58,90,000 രൂപ അനുവദിക്കുകയും 72 പദ്ധതികൾക്ക് ഭരണാനുമതി നൽകുകയും 3,85,62,365 ുരൂപ ചെലവഴിക്കുകയും ചെയ്തു. സ്വയം തൊഴിൽ പദ്ധതിക്കായി അനുവദിച്ച 15,00,271 രൂപ 22 ഗുണഭോക്താക്കൾക്കായി ചെലവിട്ടു. ജില്ലയിലെ 11 നിയമസഭ നിയോജക മണ്ഡലങ്ങളിലും രണ്ടു കോളനികളെ വീതം അംബേദ്കർ സ്വാശ്രയഗ്രാമം പദ്ധതിയിലേക്ക് തെരഞ്ഞെടുത്തു. ഓരോ കോളനിയുടെയും വികസനത്തിനായി ഒരു കോടി രൂപ വീതം നീക്കിവെച്ചു. 13 വിജ്ഞാൻവാടികൾക്ക് ആവർത്തനചെലവുകൾക്കായി അനുവദിച്ച 2,95,000 രൂപയിൽ 1,19,897 രൂപ ചെലവഴിച്ചു. വിഷൻ 2017--18 പ്രകാരം ഒരു വിദ്യാർഥിക്ക് 10,000 രൂപ നിരക്കിൽ 90,000 രൂപ, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.ടെക് വിദ്യാർഥികൾക്കുള്ള പ്രാരംഭ പഠനച്ചെലവിനത്തിൽ നാലുപേർക്ക് -40,000 രൂപ, എൻജിനീയറിങ് വിദ്യാർഥികൾക്കുള്ള പ്രാരംഭ ചെലവിനത്തിൽ 67 പേർക്കായി 3,35,000 രൂപ, അഡീഷനൽ അപ്രൻറിസ്ഷിപ്പിന് നാലുപേർക്കായി 2,00,000 രൂപയും ചികിത്സ ധനസഹായമായി 2212 പേർക്ക് 4,01,00,000 രൂപയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.