തഴുത്തലയില്‍ മദ്യവില്‍പനശാല സ്ഥാപിക്കല്‍: ഹര്‍ത്താല്‍ പൂര്‍ണം

കണ്ണനല്ലൂര്‍: തൃക്കോവില്‍വട്ടം പഞ്ചായത്തിലെ തഴുത്തല വാലിമുക്കില്‍ ബിവറേജസ് കോര്‍പറേഷന്‍െറ മദ്യവില്‍പനശാല സ്ഥാപിക്കുന്നതിനെതിരെ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുമടക്കം അടഞ്ഞുകിടന്നു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അടക്കമുള്ളവര്‍ തഴുത്തലയിലത്തെി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരസമിതിയുടെ നേതൃത്വത്തില്‍ തഴുത്തലയില്‍ നടത്തിയ റോഡ് ഉപരോധവും എം.പി ഉദ്ഘാടനം ചെയ്തു. ബിവറേജസ് കോര്‍പറേഷന്‍െറ മദ്യവില്‍പനശാല ജനവാസ മേഖലയില്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്നും അനുയോജ്യമായ സ്ഥലം ലഭിച്ചില്ളെങ്കില്‍ ഒൗട്ട്ലെറ്റ് റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍, മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് എ. യൂനുസ് കുഞ്ഞ്, പി.ഡി.പി ജില്ല പ്രസിഡന്‍റ് മൈലക്കാട് ഷാ, ശ്യാംകുമാര്‍ (ബി.ജെ.പി), അയത്തില്‍ റസാഖ് (എസ്.ഡി.പി.ഐ) തുടങ്ങിയവര്‍ സമരപ്പന്തലിലത്തെി ഐക്യദാര്‍ഢ്യം അറിയിച്ചു. തഴുത്തലയില്‍ റോഡ് ഉപരോധിച്ചവരെ നീക്കം ചെയ്യാന്‍ കൊട്ടിയം പൊലീസ് തിടുക്കം കാട്ടിയത് പ്രതിഷേധത്തിന് കാരണമാക്കി. മദ്യഷാപ്പ് സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് കണ്ണനല്ലൂരില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ കണ്ണനല്ലൂര്‍ സ്കൂളിലെ പരിപാടിയില്‍ പങ്കെടുക്കാനത്തെിയ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മയോട് മദ്യവില്‍പനശാലയെക്കുറിച്ച് പരാതി പറഞ്ഞെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ളെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്നാണ് നാട്ടുകാര്‍ കണ്ണനല്ലൂരില്‍ പ്രകടനം നടത്തിയത്. മദ്യവില്‍പന കേന്ദ്രം ആരംഭിക്കരുതെന്നാവശ്യപ്പെട്ട് സമരസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രി, എക്സൈസ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.