കൊല്ലം: ശാസ്ത്രനേട്ടങ്ങള്‍ രാജ്യപുരോഗതിക്ക് ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പി. തിലോത്തമന്‍. രാജ്യത്ത് വളര്‍ന്നുവരുന്ന വര്‍ഗീയ വിധ്വംസക പ്രവൃത്തികളെ നേരിടാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് സവിശേഷ കരുത്തുണ്ട്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയില്‍ വിതച്ച വര്‍ഗീയവിഷത്തിന്‍െറ വിത്തുകള്‍ ഇന്ന് വടവൃക്ഷമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെതിരെ പോരാടണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് അഭിവാദ്യം സ്വീകരിച്ചു. സായുധ പൊലീസ്, ലോക്കല്‍ പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്‍റ് പൊലീസ്, എന്‍.സി.സി, ജൂനിയര്‍ റെഡ്ക്രോസ്, സ്കൗട്ട്സ്, ഗൈഡ്സ് എന്നിവയുടെ പ്ളാറ്റൂണുകളും വിവിധ സ്കൂളിലെ ബാന്‍ഡ് സംഘങ്ങളും പരേഡില്‍ അണിനിരന്നു. ജില്ല പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് റിസര്‍വ് ഇന്‍സ്പെക്ടര്‍ എം.സി. ചന്ദ്രശേഖരന്‍െറ നേതൃത്വത്തിലായിരുന്നു പരേഡ്. സ്വാതന്ത്ര്യസമര സേനാനികളായ ചൂളൂര്‍ ഭാസ്കരന്‍ നായര്‍, കെ.കെ. ദാമോദരന്‍, പങ്കുപിള്ള, ആര്‍. ദിവാകരന്‍, ചെല്ലപ്പന്‍ നായര്‍, വി. നാരായണപിള്ള, ഉളിയക്കോവില്‍ ഭാസ്കരന്‍ എന്നിവരെ മേയര്‍ വി. രാജേന്ദ്രബാബു ആദരിച്ചു. വള്ളിക്കീഴ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിച്ചു. വിമലഹൃദയ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഡിസ്പ്ളേ ചടങ്ങിന് മാറ്റുകൂട്ടി. കലക്ടര്‍ ടി. മിത്ര, സിറ്റി പൊലീസ് കമീഷണര്‍ സതീശ് ബിനോ, എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ഐ. അബ്ദുല്‍ സലാം, തഹസില്‍ദാര്‍ പി.ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.