കരുനാഗപ്പള്ളി: എം.എൽ.എയുടെ നേതൃത്വത്തിൽ സമരം ചെയ്ത് പൂട്ടിച്ച ജനവാസകേന്ദ്രത്തിലെ മദ്യശാല വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെ തൊടിയൂർ പഞ്ചായത്ത് ഒാഫിസിലേക്ക് സ്ത്രീകളടക്കമുള്ളവർ പ്രതിഷേധവുമായെത്തി. വെള്ളിയാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡൻറ് കടവിക്കാട് മോഹനെൻറ നേതൃത്വത്തിൽ നടന്ന കമ്മിറ്റിയിൽ മദ്യശാല തുറക്കാൻ തീരുമാനമെടുെത്തന്ന് അറിഞ്ഞാണ് എതിർപ്പുമായി നാട്ടുകാരെത്തിയത്. പ്രതിഷേധക്കാരും പഞ്ചായത്ത് പ്രതിനിധികളുമായി വാക്കേറ്റമുണ്ടായി. കല്ലേലിഭാഗം മാളിയേക്കൽ ജങ്ഷനിലെ വെയർ ഹൗസിെൻറ ഗോഡൗണിൽ പ്രവർത്തിച്ചുതുടങ്ങിയ ബിവറേജസിെൻറ മദ്യശാല എം.എൽ.എ സമരം ചെയ്ത് 22നാണ് പൂട്ടിച്ചത്. പഞ്ചായത്ത് സ്റ്റോപ് മെമ്മോയും നൽകിയിരുന്നു. സി.പി.എം ഭരിക്കുന്ന പഞ്ചായത്താണ് തൊടിയൂർ. സി.പി.ഐ-സി.പി.എം പടലപ്പിണക്കമാണ് മദ്യശാല തുറക്കാൻ കാരണമെന്നറിയുന്നു. വിഷയത്തിൽ എം.എൽ.എ ഉടൻ ഇടപെടണമെന്നും ബിവറേജസ് ഔട്ട്ലെറ്റ് മാളിയേക്കൽ ജങ്ഷനിൽ തുറക്കാൻ അനുവദിക്കില്ലെന്നും നാട്ടുകാരുടെ ആക്ഷൻ കൗൺസിൽ പറഞ്ഞു. സമരസമിതി കൺവീനർ അബ്ദുൽ മജീദ്ഖാദിയാർ, ബഷീർ കളക്കാട് സുഗുണകുമാർ, ഭഗവത്സ ജയ്, സൂരജ്, പി. മോഹൻകുമാർ, അമ്പിക, അശ്വതി, വത്സല, ജലാലുദ്ദീൻ കുഞ്ഞ്, സത്യൻ, തുടങ്ങിയ സമരസമിതി നേതാക്കൾ ഉൾപ്പെടെ നൂറിൽപരംപേർ ഒപ്പിട്ട് പരാതി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.