മരണക്കെണിയായി ​ഉപേക്ഷിക്കപ്പെട്ട ക്വാറികൾ

ആയൂർ: ഖനനത്തിന്ശേഷം ഉപേക്ഷിക്കപ്പെടുന്ന ക്വാറികളും അവയിലെ വെള്ളക്കെട്ടും അപകടങ്ങൾക്ക് കാരണമാകുന്നു. വൻതോതിൽ പാറഖനനം ചെയ്ത് ഉപേക്ഷിക്കുന്ന ക്വാറി മലകളിൽ മഴവെള്ളം കെട്ടിനിന്നാണ് അപകടക്കെണിയാകുന്നത്. വേനലവധിക്കാലത്ത് കുട്ടികളും മുതിർന്നവരും ഇവിടങ്ങളിൽ നീന്താനും കുളിക്കാനും എത്താറുണ്ട്. ഇളമാട്, കാരയ്ക്കൽ, അർക്കന്നൂർ, ചെറിയവെളിനല്ലൂർ, കോമൺപ്ലോട്ട്, പുളിമ്പാറ, ഓട്ടുമല, അമ്പലംകുന്ന് മേഖലകളിലെ ഉപേക്ഷിച്ച ക്വാറികളിൽ പലതും അഴമേറിയവയാണ്. ഇത്തരം ഉപേക്ഷിക്കപ്പെട്ട പാറക്വാറികൾ മണ്ണിട്ട് നികത്തി അപകടരഹിതമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.