പ​ത്ത​നാ​പു​ര​ത്ത്​ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന ഒാ​ട​ക​ൾ അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു

പത്തനാപുരം: നഗരത്തിലെ ഓടകൾക്ക് മേൽമൂടിയില്ല. കാൽനടയാത്രക്കാർ അപകടത്തിൽപെടുന്നു. തിരക്കേറിയ പത്തനാപുരം ടൗണിൽ ഓടകൾക്ക് മുകളിലെ സ്ലാബുകൾ മിക്കതും തകർന്ന നിലയിലാണ്. മാസങ്ങൾക്ക് മുമ്പ് നടന്ന നഗരസൗന്ദര്യവത്കരണത്തിെൻറ ഭാഗമായി പലഭാഗങ്ങളിലും മേൽമൂടികൾ സ്ഥാപിച്ചിരുന്നു. പദ്ധതി പൂർണമായി നടപ്പായില്ല. അടൂർ, പത്തനംതിട്ട ഭാഗത്തേക്ക് സ്വകാര്യബസുകൾ നിർത്തുന്ന ത്രിവേണിക്ക് സമീപം ഓടകൾക്ക് സ്ലാബുകൾ ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മാർക്കറ്റിന് സമീപത്തെ ഓടയിൽ അകപ്പെട്ട് രണ്ടു വർഷം മുമ്പ് യാത്രക്കാരൻ മരിച്ചിരുന്നു. കല്ലുംകടവ് മുതൽ നെടുംപറമ്പ് വരെയുള്ള ഭാഗത്താണ് ഓടകൾക്ക് മേൽമൂടി ഇനിയും സ്ഥാപിക്കാനുള്ളത്. ഓടകളിൽ മാലിന്യം അടിഞ്ഞ് കൂടി ദുർഗന്ധം വമിക്കുന്നതായി പരാതിയുണ്ട്. കല്ലുംകടവ്, ജനതാ ജങ്ഷൻ ഭാഗങ്ങളിലാണ് ഓടകളിൽ മാലിന്യം കൂടിക്കിടക്കുന്നത്. ഈ ഭാഗങ്ങളിൽ മേൽമൂടി ഇല്ലാത്തതുകാരണം ദുർഗന്ധവും അസഹനീയമാണ്. നഗരത്തിലെ മിക്ക വ്യാപാരസ്ഥാപനങ്ങളിലെയും മാലിന്യപൈപ്പുകൾ തുറക്കുന്നത് ഓടയിലേക്കാണ്. പാതക്ക് ഇരുവശങ്ങളിലും ഉള്ള താൽക്കാലിക പഴം പച്ചക്കറിക്കടകളിലെ മാലിന്യവും ഇവിടെയാണ് നിക്ഷേപിക്കപ്പെടുന്നത്. മാർക്കറ്റിനുള്ളിലെ മത്സ്യവിപണന കേന്ദ്രത്തിലെ മലിനജലവും ഇവിടേക്കാണ് ഒഴുകുന്നത്. കഴിഞ്ഞ മഴക്കാലത്തിനു മുമ്പ് പുനലൂർ കായംകുളം പാതയുടെ ഇരുവശങ്ങളിലുമുള്ള ഓടകൾ ശുചീകരിക്കുകയും മേൽമൂടികൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ടൗണിലെ പാതയുടെ ഭാഗങ്ങളിൽ മാത്രമായി പ്രവർത്തനം ചുരുങ്ങി. പലതവണ ഓടകൾ ശുചീകരിക്കണമന്നാവശ്യം ഉയർന്നിട്ടും ഫലമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.