പാ​യു​ം‘കു​ട്ടി​ക​ൾ’ കു​ടു​ങ്ങും

വെളിയം: അവധിക്കാലത്ത് ബൈക്കിൽ ചീറിപ്പായുന്നു ‘കുട്ടികളെ’ പിടിക്കാൻ പരിശോധന ശക്തമാക്കി. മോട്ടോർ വാഹന വകുപ്പാണ് ഇതിനായി സ്പെഷൽ സ്ക്വാഡുമായി രംഗത്തുള്ളത്. പ്രധാന റോഡുകളിലും ഇടറോഡുകളിലും യൂനിഫോമിലും മഫ്തിയിലും പരിശോധന നടത്തും. കുട്ടി റൈഡർമാർ ബൈക്കുകളിൽ അമിതവേഗത്തിൽ പായുന്നത് കാരണം അപകടങ്ങൾ വർധിക്കുെന്നന്ന റിപ്പോർട്ടിനെ തുടർന്നാണ് പരിശോധന കർശനമാക്കിയത്. കഴിഞ്ഞ ദിവസം ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ കുട്ടി റൈഡർമാർക്കെതിരെ കേസെടുത്തു. തുടർന്ന് ഉദ്യോഗസ്ഥർ തന്നെ ഇവരെ വീടുകളിലെത്തിച്ച് വിവരമറിയിച്ചു. രക്ഷാകർത്താക്കൾ വീട്ടിലില്ലാത്ത സമയത്തും അവരെ തെറ്റിദ്ധരിപ്പിച്ചുമാണ് ഇവർ വാഹനങ്ങളുമായി നിരത്തുകളിലിറങ്ങുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിഴ ഒടുക്കിയ ശേഷം കുട്ടി ബൈക്ക് യാത്രികർക്കും അവരുടെ രക്ഷാകർത്താക്കൾക്കും ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.