ക​ശു​വ​ണ്ടി ഫാ​ക്​​ട​റി​ക​ൾ തു​റ​ക്കാ​ൻ ന​ട​പ​ടി​യാ​യി

കൊല്ലം: സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കുന്നത് അനിശ്ചിതമായി നീളുന്നതിനിടെ പൊതുമേഖല സ്ഥാപനങ്ങളായ കാഷ്യൂ കോർപറേഷെൻറയും കാപെക്സിെൻറയും ഫാക്ടറികൾ തുറക്കാൻ നടപടിയായി. കാഷ്യൂ കോർപറേഷൻ ഫാക്ടറികൾ മേയ് രണ്ടിന് തുറക്കുമെന്നും ഒാണംവരെ തുടർച്ചയായി തൊഴിൽനൽകുമെന്നും കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. കാപെക്സ് ഫാക്ടറികൾ 28ന് തുറക്കുമെന്ന് കാപെക്സ് ചെയർമാൻ എസ്. സുദേവൻ പറഞ്ഞു. മാർച്ചിൽ കാപെക്സ് ഫാക്ടറികൾ 25 ദിവസം പ്രവർത്തിച്ചിരുന്നു. ഇപ്പോൾ 40 ദിവസം തൊഴിൽ നൽകുന്നതിനുള്ള തോട്ടണ്ടി സ്റ്റോക്കുണ്ട്. എല്ലാം നാടൻതോട്ടണ്ടിയാണ്. അത് തീരുന്ന മുറക്ക് തോട്ടണ്ടി എത്തിക്കാൻ ശ്രമിക്കുന്നുെണ്ടന്നും സുദേവൻ പറഞ്ഞു. കോർപറേഷൻ ഫാക്ടറികളിലും നാടൻ തോട്ടണ്ടി ഉപയോഗിച്ചാണ് പ്രവർത്തനം തുടങ്ങുന്നത്. 2000 മെട്രിക് ടൺ നാടൻ തോട്ടണ്ടി ലഭിക്കുന്നതിന് നടപടിയായിട്ടുെണ്ടന്നും ജയമോഹൻ പറഞ്ഞു. െഎവറി കോസ്റ്റിൽനിന്ന് 3000 ടണ്ണും എത്തിയിട്ടുണ്ട്. 800 ടണ്ണോളം സ്റ്റോക് ഇരിപ്പുണ്ട്. ഒാണംവരെ തൊഴിൽ നൽകുന്നതിന് 7000 ടൺ തോട്ടണ്ടിയാണ് വേണ്ടത്. കൂടുതൽ തോട്ടണ്ടി വാങ്ങുന്നതിന് നടപടിയായിട്ടുണ്ട്. മേയ് മുതൽ ഒാണംവരെ അവധിദിനങ്ങൾ കഴിഞ്ഞാൽ 100 പ്രവൃത്തിദിനങ്ങളാകും ഉണ്ടാകുക. അത്രയുംദിവസം തൊഴിൽ നൽകാനാണ് പരിപാടി. കോർപറേഷൻ ഫാക്ടറികളിൽ 5000 തൊഴിലാളികളെ പുതുതായി നിയമിക്കാനും നടപടിയായിട്ടുണ്ടെന്നും ജയമോഹൻ പറഞ്ഞു. സംഭരിച്ച നാടൻ തോട്ടണ്ടി 15 ദിവസം ഉണക്കുകയും 10 ദിവസം ചാക്കിൽ കെട്ടി സൂക്ഷിക്കുകയും വേണം. എങ്കിൽമാത്രമേ വറുത്തുതല്ലിയാൽ മികച്ചപരിപ്പ് ലഭിക്കുകയുള്ളൂ. സംഭരിക്കുന്ന നാടൻ തോട്ടണ്ടി ഇൗവിധം പാകെപ്പടുത്തുന്നതിന് വേണ്ട 25 ദിവസം കഴിഞ്ഞിേട്ട വറുത്തുതല്ലുന്നതിനായി വിനിയോഗിക്കാനാകൂ. വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതിെചയ്യുന്ന തോട്ടണ്ടി മാസങ്ങൾ കഴിഞ്ഞാണ് ഇവിടെ എത്തുന്നതെന്നതിനാൽ ഇത്തരം പാകപ്പെടുത്തൽ വേണ്ടിവന്നിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.