സ​ർ​വി​സ്​ നി​ര​ന്ത​രം മു​ട​ക്കി; നാ​ട്ടു​കാ​ർ ബ​സു​ക​ൾ ത​ട​ഞ്ഞി​ട്ടു

കുണ്ടറ: കെ.എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തുന്ന പടപ്പക്കരയിലേക്കുള്ള പല ബസുകളും നിരന്തരം ട്രിപ്പുകൾ മുടക്കിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ ബസുകൾ തടഞ്ഞിട്ടു. കുണ്ടറയിൽനിന്ന് പൊലീസും കൊല്ലത്തുനിന്ന് കെ.എസ്.ആർ.ടി.സി അധികൃതരും സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. സ്കൂൾ അവധിയായതിനാലാണ് ചില സർവിസുകൾ നിർത്തിയതെന്നും അവ ഉൾപ്പെെട എല്ലാ സർവിസുകളും പുനരാരംഭിക്കാമെന്നും കൊല്ലം ഡി.ടി.ഒ സോണൽ ഓഫിസിൽ നിന്നെത്തിയ ഇൻസ്പെക്ടർ ജെ. എബൻസൻ രാജു, എസ്.ഐ ഹരികുമാർ എന്നിവർ സമരക്കാർക്ക് ഉറപ്പുനൽകി. ബുധനാഴ്ച മുതൽ സർവിസുകൾ പുനരാരംഭിക്കാമെന്ന കരാർ എഴുതി നൽകി. തുടർന്ന് സമരം അവസാനിപ്പിച്ചു. സമരത്തിന് മനോജ് ഫിലിപ്, ബി. വാൾട്ടർ, എൻ.വി. സെബാസ്റ്റ്യൻ, ശശി, സണ്ണിലോറൻസ് പഞ്ചായത്ത് പ്രസിഡൻറ് സ്റ്റാൻസി യേശുദാസൻ, അനീഷ് പടപ്പക്കര, ഷാജി വട്ടത്തറ, പഞ്ചായത്ത് അംഗങ്ങളായ സുധർമ, സ്റ്റെല്ല എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.