വ​യ​ലി​ൽ കെ​ട്ടി​ടം: ന​ട​പ​ടി​യെ​ടു​ക്കാ​തെ പ​ഞ്ചാ​യ​ത്ത്

കിഴക്കേകല്ലട: പഞ്ചായത്തിലെ പത്താംവാർഡിൽ നാവുങ്കര ഏലായിൽ മുപ്പേതക്കറോളം നെൽപാടം ഭൂമാഫിയ ദുരുപയോഗം ചെയ്യുന്നതായി കിഴക്കേകല്ലട കൃഷി ഓഫിസർ ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകി. മൃഗസംരക്ഷണവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനും സർവിസ് സംഘടനയായ കെ.ജി.ഒ.എയുടെ നേതാവിെൻറയും നേതൃത്വത്തിലാണ് ദുരുപയോഗം. നെൽവയൽ വ്യാപകമായി ചുളുവിലക്ക് വാങ്ങി ആറടി ഉയരത്തിലുള്ള വേലിക്കല്ലുകൾ സ്ഥാപിക്കുകയും ഫാം തയാറാക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കൃഷിവകുപ്പിെൻറ അനുമതിയില്ലാതെ നിലമായിരുന്ന സ്ഥലത്ത് മണ്ണ് നീക്കം ചെയ്ത് കുളം തയാറാക്കി വശങ്ങൾ പാറകെട്ടി ബലപ്പെടുത്തി. വയലിൽ കമ്പിവേലിയിട്ട് അതിർത്തികൾ തിരിക്കുകയും ചെയ്തു. പഞ്ചായത്തിെൻറയും കൃഷിഭവെൻറയും ഡാറ്റാ ബാങ്കുകളിൽ നെൽകൃഷി നിലമായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്താണ് ഈ അനധികൃത നിർമാണങ്ങൾ. 2008ലെ കേരള നെൽവയൽ തണ്ണീർതട സംരക്ഷണനിയമത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. നെൽവയൽ പരിവർത്തനപ്പെടുത്താൻ ഭരണതലത്തിൽ സ്വാധീനമുള്ള ഇവർ വില്ലേജ് ഓഫിസിലെയും പഞ്ചായത്ത് ഓഫിസുകളിലെയും ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അനുകൂലമായ ചില രേഖകളും റിപ്പോർട്ടുകളും സംഘടിപ്പിച്ചിട്ടുണ്ട്. കുളം കുഴിക്കുന്നത് ശ്രദ്ധയിൽ പെട്ട വില്ലേജ് അധികൃതർ സ്ഥലത്തെത്തി സ്റ്റോപ്പ്മെമ്മോ നൽകിയെങ്കിലും അത് അവഗണിച്ചും രാഷ്ട്രീയരംഗത്തെ സ്വാധീനം ഉപയോഗപ്പെടുത്തിയും നിർമാണം പൂർത്തികരിച്ചു. കരനിലം എന്ന് രേഖപ്പെടുത്തിയ മൂന്ന് സെൻറ് മാത്രമാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.