അഞ്ചൽ: രാത്രിയിൽ സ്കൂൾ മതിൽ പൊളിച്ച് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് വഴി വെട്ടിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. അഞ്ചൽ ഗവ. ഈസ്റ്റ് സ്കൂളിെൻറ ഒരു ഭാഗത്തെ താൽക്കാലിക മതിലാണ് ശനിയാഴ്ച രാത്രിയിൽ എക്സ്കവേറ്റർ ഉപയോഗിച്ച് തകർത്ത് വഴി വെട്ടിയത്. സംഭവമറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്തെത്തി പ്രതിഷേധിക്കുകയും മതിൽ പൊളിച്ച് വഴിയാക്കിയ സ്ഥലം കട്ടയും കല്ലും ഉപയോഗിച്ച് വേർതിരിക്കുകയും ചെയ്തു. പുനലൂർ നിയോജക മണ്ഡലത്തിലെ മികവിെൻറ കേന്ദ്രമാക്കുന്നതിനുവേണ്ടി തെരഞ്ഞെടുത്ത പൊതു വിദ്യാലയമാണ് ഇത്. വഴിത്തർക്കം സംബന്ധിച്ച് കോടതിയിൽനിന്ന് അനുകൂലമായി നടപ്പവകാശ വിധിയുള്ളതുകൊണ്ടാണ് വഴി നിർമിച്ചതെന്ന് പറയപ്പെടുന്നു. സ്വകാര്യവ്യക്തി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂലവിധി നേടിയതെന്നാണ് നാട്ടുകാരുടെ പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് ഹെഡ്മിസ്ട്രസും ജില്ല പഞ്ചായത്തംഗവും അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച കൂടുതൽ ജനപ്രതിനിധികളും നാട്ടുകാരും പരാതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.