കരുനാഗപ്പള്ളി: ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ കേന്ദ്രങ്ങളും വിവരങ്ങളും അറിയിക്കാത്തതിനാൽ ഗുണഭോക്താക്കൾ വലയുന്നു. നിരവധി പേർക്ക് കാർഡ് പുതുക്കാൻ കഴിഞ്ഞില്ലെന്ന പരാതി നിലനിൽക്കെ വീണ്ടും അവസരമൊരുക്കിയതും ബുദ്ധിമുട്ടാക്കിയിട്ടുണ്ട്. പുതുക്കേണ്ടവർ നിശ്ചിതസ്ഥലത്ത് എത്തിയപ്പോൾ ഏപ്രിൽ വരെ കാലാവധി കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വീണ്ടും കുടുംബാംഗങ്ങൾ ഫോട്ടോയെടുക്കണം തുടങ്ങിയ തടസ്സങ്ങൾ പറഞ്ഞ് ഉേദ്യാഗസ്ഥർ തിരിച്ചയക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കുടുംബത്തിലെ ഒരംഗം കാർഡുമായി പുതുക്കലിന് നിശ്ചിതകേന്ദ്രത്തിൽ എത്തിയാൽ മതിയെന്നാണ് അറിയിച്ചിരുന്നത്. ബുധനാഴ്ച കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ നിരവധിപേർ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാനായി പുത്തൻതെരുവ് അൽ സെയ്ദ് സ്കൂളിലെത്തിയിരുന്നു. മുതിർന്ന പൗരൻ, വികലാംഗർ, നടക്കാൻ കഴിയാത്ത രോഗികൾ തുടങ്ങിയവരുടെ കാർഡിെൻറ കാലാവധി കഴിഞ്ഞെന്നും ഇനിയും ഫോട്ടോയെടുപ്പിന് കുടുംബത്തിലെ മുഴുവൻപേരെയും എത്തിക്കണമെന്നും മറ്റും പറഞ്ഞ് മടക്കിവിടുകയായിരുന്നത്രെ. ആവശ്യമായ രേഖകളുമായി എത്തേണ്ടവർ ആരെല്ലാമെന്ന അറിയിപ്പ് മുൻകൂട്ടി പരസ്യം ചെയ്യാത്തതാണ് ഗുണഭോക്താക്കളെ വലക്കുന്നത്. കൂലിവേലക്കാർ ജോലി നഷ്ടമാക്കിയും പ്രായംചെന്നവർ ക്യൂവിൽനിന്ന് കഷ്ടപ്പെട്ടും പുതുക്കൽകേന്ദ്രത്തിൽ എത്തുേമ്പാഴാണ് തടസ്സവാദങ്ങൾ അറിയുന്നത്. പുതുക്കൽ കേന്ദ്രത്തിലെങ്കിലും നോട്ടീസ് ബോർഡിൽ വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ ആവശ്യമായ രേഖകളുമായി ഗുണഭോക്താക്കൾക്ക് ക്യൂവിൽ നിൽക്കാനാവുമെന്നും അതിന് അധികൃതർ തയാറാവണെമന്നും ആവശ്യമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.