ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ടം പെ​രു​കു​ന്നു; ഒ​രാ​ഴ്​​ച​ക്കി​ടെ ന​ഷ്​​ട​മാ​യ​ത്​ ഏ​ഴ്​ ജീ​വ​ൻ

കുന്നിക്കോട്: ദേശീയപാതയിൽ വാഹനാപകടങ്ങളും ഇതിനെ തുടർന്നുള്ള മരണങ്ങളും വർധിക്കുന്നു. ഒരാഴ്ചക്കിടെ രണ്ട് വാഹനാപകടങ്ങളിലായി പൊലിഞ്ഞത് ഏഴ് ജീവൻ. പ്രദേശത്തെ ഞെട്ടിച്ച് അഞ്ചു പേരുടെ ജീവൻ നഷ്ടമായ അപകടമുണ്ടായത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. പച്ചില വളവിൽ ആംബുലൻസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അഞ്ചുപേർ മരിക്കുകയായിരുന്നു. ഇതിെൻറ ഞെട്ടൽ മാറുംമുമ്പാണ് ചൊവ്വാഴ്ച വൈകീട്ട് കുന്നിക്കോട് ജങ്ഷന് സമീപം ദമ്പതികളുടെ മരണത്തിന് കാരണമായ ബൈക്ക് അപകടമുണ്ടാകുന്നത്. വൈകുന്നേരത്തോടെ തിരക്കേറുന്ന കുന്നിക്കോട് അപകടങ്ങൾ പതിവാണ്. തിരുവനന്തപുരം കൂതാളി തണ്ണിമല ഉടയൻകാവിൽ വിജയകുമാർ (48), ഭാര്യ ബിന്ദു (42) എന്നിവരാണ് ബൈക്കപകടത്തിൽ കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബിന്ദുവിെൻറ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. റോഡിലേക്കുള്ള വീഴ്ചയിൽ തലക്കേറ്റ ഗുരുതര പരിക്കാണ് വിജയകുമാറിെൻറ മരണ കാരണം. റബർ സ്ലാട്ടറിനെടുത്ത് ടാപ്പിങ്ങ് നടത്തിവന്നിരുന്ന കുടുബം 15 വർഷമായി പത്തനംതിട്ടയിലായിരുന്നു താമസം. രണ്ടാഴ്ച മുമ്പാണ് പത്തനാപുരം മാങ്കോട്ടേക്ക് സ്ലാട്ടർ ടാപ്പിങ്ങിനായി താമസം മാറിയത്. ബൈക്കിൽ തിരുവനന്തപുരത്തെ വീട്ടിലെത്തി പത്തനാപുരത്തേക്ക് മടങ്ങുംവഴിയാണ് അപകടം. വളവുകളാണ് പച്ചില ജങ്ഷനെ അപകടമേഖലയാക്കുന്നതെങ്കിൽ കുന്നിക്കോട് ആയുർവേദാശുപത്രിക്ക് സമീപം അപകടം ക്ഷണിച്ചുവരുത്തുന്നത് അനധികൃതമായ വ്യാപാരങ്ങളാണെന്ന് ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.