മയ്യനാട്: കായലും കടലും ഇരുവശത്തുമായി കിടക്കുന്ന മയ്യനാട് മുക്കത്ത് മത്സ്യത്തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ആവശ്യം. കടലിൽനിന്നും കായലിൽനിന്നും പിടിക്കുന്ന മത്സ്യം വിൽക്കാനോ മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനോ സംവിധാനം ഇല്ലാത്തതാണ് തൊഴിലാളികളെ വലക്കുന്നത്. മത്സ്യം കായലോരത്തും തീരദേശ റോഡിലും കടപ്പുറത്തുമായാണ് വിൽക്കുന്നത്. ഫിഷ് ലാൻഡിങ് സെൻററും ലേല ഹാളും നിർമിച്ചുനൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ദിവസവും നൂറുകണക്കിനാളുകളും അനേകം മത്സ്യക്കച്ചവടക്കാരും ഇവിടെ എത്തുന്നുണ്ട്. കായലിനും കടലിനുമിടയിൽ പൊഴി നികത്തിയ ഭാഗത്ത് ഫിഷ് ലാൻഡിങ് സെൻറർ നിർമിക്കാൻ മയ്യനാട് പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.