റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ബാ​റ്റ​റി മോ​ഷ​ണം; യു​വാ​വ് പി​ടി​യി​ൽ

കൊല്ലം: റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ ലൈറ്റ് കാബിനിൽനിന്ന് അഞ്ച് ബാറ്ററികൾ കവർന്ന യുവാവിനെ പിടികൂടി. നാവായിക്കുളം സ്വദേശി ദീപു ആണ് (37) അറസ്റ്റിലായത്. ബാറ്ററികൾ നഷ്ടമായതോടെ റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ സംവിധാനം കഴിഞ്ഞദിവസം താറുമാറായിരുന്നു. ഇതോടെ െട്രയിനുകൾ പലതും വൈകിയാണ് ഓടിയത്. ഉച്ചക്കുശേഷം കായംകുളത്തുനിന്ന് ബാറ്ററികൾ എത്തിച്ചാണ് സിഗ്നൽ സംവിധാനം പുനഃസ്ഥാപിച്ചത്. മോഷണ വിവരമറിഞ്ഞതു മുതൽ റെയിൽവേ സ്റ്റേഷനിലും പരിസരത്തും ആർ.പി.എഫ് മഫ്തിയിലും അല്ലാതെയും പരിശോധന ശക്തമാക്കിയിരുന്നു. രാത്രിയിൽ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ സംശയകരമായി നിന്ന നാവായിക്കുളം സ്വദേശി ദീപുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്. മോഷ്ടിച്ച ബാറ്ററികളെല്ലാം കുറ്റിക്കാടിന് സമീപത്താണ് ദീപു ഒളിപ്പിച്ചത്. രണ്ട് ബാറ്ററികൾ വീതം മുളങ്കാടകം ശ്മശാനത്തിനടുത്ത കടയിലും കല്ലുപാലത്തിനടുത്ത കടയിലും ഇയാൾ വിറ്റിരുന്നു. അഞ്ചാമത്തെ ബാറ്ററി എടുക്കാനെത്തിയപ്പോഴാണ് ആർ.പി.എഫിെൻറ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.