കൊല്ലം: നൂറ്റാണ്ടുകളുടെ കഥ പറയുന്ന പുരാവസ്തുക്കളുടെ പ്രദർശനം ‘ആശ്രാമം എയ്റ്റ് പോയിൻറ് ആർട്ട് കഫേ’യിൽ ആരംഭിച്ചു. ‘പമ്പരം’ കുട്ടിക്കൂട്ടത്തിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ’ടൈംപീസ്’ പുരാവസ്തു, ചരിത്ര-വിദ്യാഭ്യാസ പ്രദർശനത്തിൽ രാജഭരണകാലത്തെ നാണയങ്ങൾ മുതൽ ഇരുതലമൂർച്ചയുള്ള കായംകുളം വാൾ വരെയുണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പ് നാണയം എണ്ണാൻ ഉപയോഗിച്ചിരുന്ന ചക്രപാലം, 1800ൽ ഉപയോഗിച്ചുവന്ന ത്രാസ്, കെടാവിളക്ക്, പറങ്കി പൂട്ട്, എച്ച്.എം.വി വാൽവ് റേഡിയോ, മൃഗത്തിെൻറ തൊലിയിൽ വരച്ച ലോക ഭൂപടം, നിധികുംഭം, മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന കാർ ഹെഡ് ലൈറ്റ്, ചവിട്ട് ഹാർമോണിയം, പഴശ്ശി യുദ്ധങ്ങളിൽ കുറിച്യർ ഉപയോഗിച്ചിരുന്ന അമ്പും വില്ലും, ബ്രിട്ടീഷ് ഇന്ത്യയുടെ പോസ്റ്റ് കാർഡ്, ലോകത്തിലെ ഏറ്റവും വലുതും ചെറുതുമായ നോട്ട്, 1000െൻറ ഇന്ത്യൻ നാണയം തുടങ്ങിയവ പ്രദർശനത്തിലെ ചില വസ്തുക്കൾ മാത്രം. രാവിലെ 11 മുതൽ രാത്രി 9.30 വരെയാണ് പ്രദർശന സമയം. പ്രദർശനം ഒരു മാസം നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.