കൊല്ലം: ചവറ ടൈറ്റാനിയെത്ത ലാഭത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കേരള സ്റ്റേറ്റ് മിനറൽ െഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിനെ (കെംഡൽ) ഖനനം നടത്തുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ട്രേഡ് യൂനിയനുകൾ. ഇൗ ആവശ്യം ഉന്നയിച്ച് സമരം തുടങ്ങുമെന്ന് കാട്ടി യൂനിയനുകൾ ടൈറ്റാനിയം (കെ.എം.എം.എൽ) കമ്പനി മാനേജ്മെൻറിന് കത്തുനൽകി. കഴിഞ്ഞ വർഷം കെ.എം.എം.എൽ ഒമ്പതുകോടി രൂപയാണ് ലാഭം നേടിയത്. മണൽ ഖനനം കെംഡലിന് നൽകിയപ്പോൾ ചെലവായത് 5,40,74,018 രൂപമാത്രമാണ്. നേരത്തേ സ്വകാര്യ ഏജൻസികൾ ഖനനം നടത്തിയപ്പോൾ ചെലവായത് 14. 75 കോടി രൂപയോളമാണ്. ഇതിൽ നിന്നുതന്നെ കെംഡലിെൻറ വരവാണ് കെ.എം.എം.എല്ലിനെ ലാഭത്തിലാക്കിയതെന്ന് വ്യക്തം. ഖനനത്തിനായി ഭൂമി വിട്ടുനൽകിയ കുടുംബങ്ങളിലെ അംഗങ്ങൾക്ക് തൊഴിൽ നൽകണമെന്ന ആവശ്യം മുൻ നിർത്തിയാണ് കെംഡലിനെ ഒഴിവാക്കണമെന്ന് യൂനിയനുകൾ ആവശ്യെപ്പടുന്നത്. തൊഴിലാളികളുടെ പേരിൽ നോക്കുകൂലി സമ്പ്രദായമാണ് നടക്കുന്നതെന്ന് വ്യക്തമായിരുന്നു. നോക്കുകൂലി നൽകാൻ കെംഡൽ തയാറാകാത്തതാണ് അവരെ ഒഴിവാക്കണമെന്ന യൂനിയനുകളുടെ ആവശ്യത്തിന് പിന്നിലെന്നും വിലയിരുത്തലുണ്ട്. 2006ൽ മന്ത്രിമാരായ എൻ.കെ. പ്രേമചന്ദ്രൻ, എളമരം കരീം എന്നിവരുടെ സാന്നിധ്യത്തിലാണ് പന്മനയിൽ ഖനനത്തിന് ഭൂമിവിട്ടു നൽകിയവർക്കായി പാക്കേജ് തയാറാക്കിയത്. പാക്കേജിൽ എവിടെയും ഭൂമിവിട്ടു നൽകിയവർക്ക് തൊഴിൽ നൽകാമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. ഭൂമി വിട്ടുനൽകിയവരിൽ യോഗ്യരായവരുണ്ടെങ്കിൽ അവരെ ഖനന ജോലികൾക്ക് പരിഗണിക്കണമെന്ന് ഖനനം ടെൻഡർ ചെയ്യുേമ്പാൾ വ്യവസ്ഥ ചെയ്തിരിക്കണം എന്ന് മാത്രമാണ് പാക്കേജിൽ പറയുന്നത്. ഇത് മറച്ചുവെച്ചാണ് യൂനിയൻ നേതാക്കൾ ഭൂമി വിട്ടുനൽകിയവർക്ക് തൊഴിൽ നൽകണമെന്ന് ആവശ്യെപ്പടുന്നത്. അഞ്ചുവർഷത്തിലധികം അവിെട സ്ഥിരതാമസമുണ്ടായിരുന്നതും ഭൂമി വിട്ടുനൽകുകയും ചെയ്തവരുടെ പട്ടിക തയാറാക്കി ആ പട്ടികയിൽനിന്നാണ് ഖനനം നടത്തുന്ന കമ്പനിക്ക് ആവശ്യമുണ്ടെങ്കിൽ ആൾക്കാരെ ജോലിക്ക് നിയോഗിക്കാമെന്ന് പാക്കേജിൽ പറയുന്നത്. 90ഒാളം കുടുംബങ്ങളാണ് ഭൂമി വിട്ടുനൽകിയത്. ഖനനത്തിന് ഭൂമി നൽകാത്തവരാണ് ഇപ്പോൾ തൊഴിലാളി യൂനിയനുകൾ തയാറാക്കിയ പട്ടികയിലുള്ള ഭൂരിപക്ഷം പേരും. തൊഴിലാളികളിൽനിന്ന് ലക്ഷങ്ങൾ വാങ്ങിയാണ് യൂനിയൻ നേതാക്കൾ പട്ടികയിൽ ആളെ ഉൾപ്പെടുത്തുന്നതെന്നും ആക്ഷേപം ഉയരുന്നു. മൂന്നു ലക്ഷം മെട്രിക് ടൺ മണ്ണ് ഖനനം ചെയ്യുന്നതിനാണ് കെ.എം.എം.എൽ ടെൻഡർ നൽകാറുള്ളത്. സ്വകാര്യ കമ്പനികൾ ടണ്ണിന് 595 രൂപ നിരക്കിലാണ് ടെൻഡർ ഏറ്റെടുത്തുകൊണ്ടിരുന്നത്. ഇൗ സമയം കെംഡൽ വരുകയും 151 രൂപക്ക് കരാർ ഏെറ്റടുക്കുകയും ചെയ്തു. ഇവിടെ 10 ട്രേഡ് യൂനിയനുകളാണുള്ളത്. നേതാക്കൾക്ക് ലക്ഷങ്ങൾ നൽകിയ ശേഷമാണ് സ്വകാര്യ കമ്പനികൾ ഖനനം തുടങ്ങിയിരുന്നതെന്ന് കമ്പനിയിലെ ഒരുവിഭാഗം തൊഴിലാളികൾ പറയുന്നു. തൊഴിലാളികൾക്ക് പ്രതിദിനം 1200 രൂപ നോക്കുകൂലിയായും നൽകും. ഖനനം നടക്കുന്നത് യന്ത്രങ്ങൾ ഉപയോഗിച്ചായതിനാൽ തൊഴിലാളികൾ പണിയെടുക്കേണ്ടി വരില്ല. കെംഡൽ വന്നതോടെ ഇൗ സമ്പ്രദായമെല്ലാം നിലച്ചു. ഇതാണ് യൂനിയൻ നേതാക്കളെ ചൊടിപ്പിച്ചതെന്ന് കമ്പനി അധികൃതർ പറയുന്നു. ആദ്യ കുറച്ചുനാളുകൾ കെംഡലും േനാക്കുകൂലി നൽകി. 264 പേരാണ് പണിയെടുക്കാതെ പ്രതിദിനം നോക്കുകൂലി വാങ്ങിവന്നത്. ഇവർക്ക് നോക്കുകൂലിയായി 3,65,97,620 രൂപ കെംഡൽ നൽകിയിരുന്നു. പുതിയ എം.ഡി വന്നതോടെ നോക്കുകൂലി നൽകാനാവിെല്ലന്ന് നിലപാടെടുത്തു. പൊന്മന സൈറ്റ് ഒന്ന്, രണ്ട്, മൂന്ന്, അഞ്ചുമനക്കൽ, കവിൽത്തോട്ടം എന്നിവിടങ്ങളിലാണ് കെ.എം.എം.എൽ ഖനനം നടത്തുന്നത്. പൊന്മന സൈറ്റ് രണ്ട്, മൂന്ന് എന്നിവിടങ്ങളിലാണ് കെംഡൽ ഖനനം നടത്തുന്നത്. അഞ്ചുമനക്കൽ കെ.എം.എം.എൽ നേരിട്ടും മറ്റിടങ്ങളിൽ സ്വകാര്യകമ്പനികളുമാണ് ഖനനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.