കൊല്ലം: കടയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ശീതള പാനീയങ്ങൾ വിൽപന നടത്തുന്ന കടയിലാണ് കുട്ടിയെ ജോലിയെടുപ്പിച്ചത്. വടക്കുംഭാഗം ശങ്കർ നഗർ 64ൽ വാടകക്ക് താമസിക്കുന്ന ബദരിയ (37) യെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൗസ്റ്റ് സി.െഎ എസ്. മഞ്ജുലാലിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ എസ്.െഎ എസ്. ജയകൃഷ്ണൻ, എ.എസ്.െഎമാരായ ജോസ് പ്രകാശ്, പ്രകാശ്, എസ്.സി.പി.ഒ രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ വിവിധ കടകളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ബാലവേല നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിെൻറയും പരാതിയുടെയും അടിസ്ഥാനത്തിൽ നടത്തിയ റെയിഡിലാണ് ഇയാൾ അറസ്റ്റിലായത്. നഗരത്തിൽ ഇത്തരത്തിൽ ബാലവേല ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തുടർന്നും നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.