കുണ്ടറ: വൈദ്യുതി പോസ്റ്റ് തകർത്ത് കണ്ടെയ്നർ വാൻ തോട്ടിൽ വീണു. എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് സാധനങ്ങളുമായി വന്ന നിറപറ കമ്പനിയുടെ വാനാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച പുലർച്ച രണ്ടോടെ പേരയം വരമ്പേൽ ഭാഗത്ത് ദേശാഭിവർധി ഗ്രന്ഥശാലക്ക് സമീപമായിരുന്നു അപകടം. വാനിെൻറ മുൻഭാഗം ഭാഗികമായി തകർന്നു. കല്ലട കിളികൊല്ലൂർ ഭാഗത്തേക്കുള്ള ഇലക്ട്രിക് ഫീഡറാണ് തകർന്നത്. ഉച്ചയോടെ തകരാർ പരിഹരിച്ചു. സ്ഥിരമായി ഈ പ്രദേശത്ത് കാറുകളും ബൈക്കുകളും മറ്റ് വാഹനങ്ങളും സമാന രീതിയിൽ അപകടത്തിൽ പെടുകയാണ്. കഴിഞ്ഞ വർഷംതന്നെ ഇത്തരം നാല് അപകടങ്ങളുണ്ടായി. അപകടങ്ങൾ ആവർത്തിച്ചിട്ടും അധികൃതർ ഈ ഭാഗത്തെ റോഡിെൻറ പ്രത്യേകതയെക്കുറിച്ച് പഠിക്കാനോ അപകടകാരണം കണ്ടെത്താനോ അപകടത്തിന് ആധാരമായ പ്രശ്നത്തിന് പരഹാരം കാണാനോ താൽപര്യം കാട്ടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.