പുനലൂർ: കരവാളൂരിൽ 13കാരൻ ജീവനൊടുക്കാനിടയായ സംഭവത്തിൽ കാരണക്കാരെ കണ്ടെത്താൻ ഒരു മാസമായിട്ടും പൊലീസിന് കഴിഞ്ഞില്ല. പൊയ്കമുക്ക് ബിനുഭവനിൽ ബിനുവിെൻറ മകൻ അമൽകൃഷ്ണയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇഴയുന്നത്. എട്ടാം ക്ലാസിൽ പഠിച്ചിരുന്ന അമൽകൃഷ്ണയെ മാർച്ച് 18നാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കെണ്ടത്തിയത്. മാതാവും സഹോദരിയും ഈ സമയം വീട്ടിലില്ലായിരുെന്നന്നാണ് പറയുന്നത്. പോസ്റ്റ്മോർട്ടത്തിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയിരുന്നു. പുനലൂർ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണത്തിെൻറ ഭാഗമായി പരിസരവാസികളടക്കം പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കരവാളൂരിൽ ഹർത്താലും നടന്നിരുന്നു. കരവാളൂരിൽ മേഖലയിൽ കഞ്ചാവ് അടക്കം ലഹരി വസ്തുക്കൾ വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംഘത്തിന് അമൽകൃഷ്ണയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.