പു​ന​ലൂ​രി​ൽ ശു​ദ്ധ​ജ​ല​ചോ​ർ​ച്ച വ്യാ​പ​കം

പുനലൂർ: കടുത്ത ജലക്ഷാമം നേരിടുന്ന പുനലൂർ ടൗണിൽ പൈപ്പ്ലൈനുകൾ പൊട്ടിയും അല്ലാെതയും വൻതോതിൽ ശുദ്ധജലം നഷ്ടപ്പെടുന്നു. കാലപ്പഴക്കമുള്ള പൈപ്പ്ലൈനുകൾ യഥാസമ‍യം മാറ്റാത്തതും പൊതുജനങ്ങളുടെ ദുരുപയോഗവും മൂലമാണ് ജലം പാഴാകുന്നത്. 40 വർഷത്തോളം പഴക്കമുള്ള ജലഅതോറിറ്റിയുടെ പദ്ധതിയിൽ നിന്നാണ് നഗരസഭ പ്രദേശത്ത് പ്രധാനമായും ശുദ്ധജലം വിതരണം ചെയ്യുന്നത്. പ്രധാന ലൈനുകളിലടക്കം പൈപ്പ്പൊട്ടൽ പതിവാണ്. ഒരു ലൈനിലെ പ്രധാന പൈപ്പിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ ആ ലൈനിലുള്ള മുഴുവൻ ജലവും പാഴാകുന്നു. ലൈൻ നന്നാക്കുന്നതുവരെ ആ മേഖലയിലുള്ളവർക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്. കൂടാതെ, പൊതുടാപ്പുകളിലെ വെള്ളം വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. ഇത്തരം ടാപ്പുകളിൽനിന്ന് ഹോസ് ഉപയോഗിച്ചും നേരിട്ടും കെട്ടിടനിർമാണം, റോഡ് പണി, ഹോട്ടലുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വൻതോതിൽ വെള്ളം ചോർത്തുന്നു. വേനൽകാലങ്ങളിൽ പൈപ്പ്ലൈനുകളിലെ ജലചോർച്ചയും തകരാറുകളും കണ്ടെത്തി നടപടിയെടുക്കുന്നതിന് പ്രത്യേക സ്ക്വാഡ് പ്രവർത്തിച്ചിരുന്നു. എന്നാൽ, ഇപ്പോൾ നിർജീവമാണ്. ഇതോടെ പലമേഖലയിലും കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.