പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് : എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​ന​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പ്രവേശനം ആരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. 2017-18 വർഷവും പ്രവേശനം സാധ്യമാവുമോയെന്ന ആശങ്ക നിലനിൽക്കുകയാണ്. കഴിഞ്ഞവർഷം അനുമതിക്കുള്ള അപേക്ഷ മെഡിക്കൽ കൗൺസിൽ തള്ളിയിരുന്നു. ഇൗ തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയെങ്കിലും അപേക്ഷ വീണ്ടും തള്ളുകയും പഴയ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയുമാണ് മെഡിക്കൽ കൗൺസിൽ. മെഡിക്കൽ കൗൺസിലിെൻറ പരിശോധനസംഘം കണ്ടെത്തിയ കുറവുകൾ യഥാസമയം പരിഹരിച്ച് നികത്തിയ റിപ്പോർട്ട് സമയബന്ധിതമായി സമർപ്പിക്കാത്തതിനാലും പുനഃപരിശോധന ഫീസ് ഒടുക്കാത്തതിനാലുമാണ് അനുമതിക്കുള്ള അപേക്ഷ വീണ്ടും മെഡിക്കൽ കൗൺസിൽ തള്ളിയത്. സംസ്ഥാന സർക്കാറിനും ഉദ്യോഗസ്ഥർക്കുമുണ്ടായ വീഴ്ചയെ തുടർന്നാണ് സർക്കാർ േമഖലയിൽ നിരവധി വിദ്യാർഥികൾക്ക് എം.ബി.ബി.എസ് പഠനത്തിനുള്ള വഴിയടഞ്ഞത്. പാരിപ്പള്ളി മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇനിയും കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അതേസമയം പാരിപ്പള്ളി മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട മെഡിക്കൽ കൗൺസിൽ തീരുമാനം സാങ്കേതികവും പൊതുജന താൽപര്യത്തിന് വിരുദ്ധവുമാണെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി പറഞ്ഞു. ഇ.എസ്.ഐ കോർപറേഷെൻറ 580 കോടി രൂപ മുടക്കി അടിസ്ഥാനസൗകര്യങ്ങളും ഉപകരണങ്ങളും സജ്ജമാക്കിയ കോളജിന് അനുമതി ലഭിക്കാതിരുന്നാൽ അത് പൊതുഖജനാവിനുണ്ടാകുന്ന ദേശീയ നഷ്ടമാണ്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരവീഴ്ചയുടെ ഭാരം പൊതുജനങ്ങൾക്ക് പങ്കുവെച്ച് നൽകുന്ന തീരുമാനം യുക്തിസഹമല്ല. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും 2017--18 അധ്യയനവർഷത്തിൽ പ്രവേശനഅനുമതി നൽകണമെന്നും േലാക്സഭയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. അതിനിടെ മെഡിക്കൽ കോളജിൽ ഇ.എസ്.െഎ തൊഴിലാളികൾക്ക് ആനുകൂല്യം നിഷേധിക്കുന്നതിനെതിരെ ബുധനാഴ്ച പാരിപ്പള്ളിയിൽ ധർണയും കൊല്ലം ആശ്രാമത്തെ ഇ.എസ്.െഎ ഒാഫിസിന് മുന്നിൽ പ്രതിഷേധപരിപാടിയും നടത്തും. ഇ.എസ്.െഎ പരിരക്ഷാസമിതിയാണ് സമരം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.