പ​ച്ചോ​ല​യും ക​ണി​ക്കൊ​ന്ന​യും ഓ​ല​പീ​പ്പി​യു​മാ​യി ക​ളി​വീ​ടു​ണ​ർ​ന്നു

കിളികൊല്ലൂർ: പ്ലാസ്റ്റിക്കിനെ പൂർണമായി ഒഴിവാക്കി പച്ചോലയും കണിക്കൊന്നയും ഓലകളിപ്പാട്ടങ്ങളും നിറഞ്ഞ വേദിയിൽ കുട്ടികളുടെ അവധിക്കാല ക്യാമ്പായ കളിവീടിന് തുടക്കം. ചാത്തിനാംകുളം പീപ്പിൾസ് ആർട്സ് ക്ലബിെൻറ ഒരുമാസം നീളുന്ന കളിവീട് അവധിക്കാല ക്യാമ്പാണ് പ്ലാസ്റ്റിക് രഹിത വേദിയായത്. കുട്ടികൾ തയാറാക്കിയ ഓലത്തൊപ്പികളുടെയും ഓലപീപ്പികളുടെയും ഓലപന്തുകളുടെയും പ്രദർശനവും കളിവീടിന് പുത്തനുണർവേകി. കോർപറേഷൻ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് ക്യാമ്പ്് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എ. ബിൻഷാദ് അധ്യക്ഷത വഹിച്ചു. കൗൺസിലർ എ. നിസാർ, പഞ്ചായത്ത് അംഗം ജെ. മോഹനൻപിള്ള, ആർ. രാജീവ്, എസ്. ശ്രീനാഥ്, സി. അതുൽ, കുമ്പളം ജോണി എന്നിവർ സംസാരിച്ചു. നാടൻപാട്ട്, നൃത്തം, ആരോഗ്യവുംശുചിത്വവും, കുട്ടികളും പൊലീസും, വ്യക്തിത്വ വികസന ക്ലാസ്, കഥ, കവിത, അഭിനയം, ചിത്രരചന എന്നിവയിൽ തുടർദിവസങ്ങളിൽ പ്രമുഖർ ക്ലാസ് നയിക്കും. സമാപനദിവസം ‘പാമ്പുകളെ അറിയാം’ വിഷയത്തിൽ വാവ സുരേഷ് ക്ലാസ് നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.