മ​ഴ​ക്കെ​ടു​തി പ്ര​ദേ​ശ​ങ്ങ​ൾ എം.​പി​യും ക​ല​ക്ട​റും സ​ന്ദ​ർ​ശി​ച്ചു

പത്തനാപുരം: കിഴക്കൻമേഖലയിലെ മഴക്കെടുതി പ്രദേശങ്ങൾ കൊടിക്കുന്നിൽ സുരേഷ് എം.പിയും കലക്ടർ ടി. മിത്രയും സന്ദർശിച്ചു. അലിമുക്ക് അച്ചൻകോവിൽ പാതയിലും സമീപത്തെ അറുപതിലധികം വീടുകളിലുമാണ് കാറ്റ് നാശംവിതച്ചത്. ഇതേതുടർന്ന് വൈദ്യുതി, വനം, അഗ്നിശമനസേന തുടങ്ങിയ വകുപ്പുകൾ ആരംഭിച്ച പ്രവർത്തനങ്ങൾ മൂന്നാംദിവസവും തുടരുകയാണ്. രാവിലെ സ്ഥലത്തെത്തിയ എം.പി ഉച്ചവരെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എം.പിക്ക് ഒപ്പമുണ്ടായിരുന്നു. തകർന്ന വീടുകളിലെത്തി എം.പി നാശനഷ്ടങ്ങൾ വിലയിരുത്തി. മൈക്കാമൈൻ, ചണ്ണയ്ക്കാമൺ, തൊടീകണ്ടം, കറവൂർ, പെരുംന്തോയിൽ എന്നിവിടങ്ങളിലാണ് കൊടിക്കുന്നിൽ എത്തിയത്. പുനലൂർ ഡി.എഫ്.ഒ, പത്തനാപുരം തഹസിൽദാർ ടി.സി. ബാബുക്കുട്ടി എന്നിവരും സ്ഥലത്തെത്തിയിരുന്നു. ജനജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിൽ നിലനിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. വൈകുന്നേരത്തോടെയാണ് കലക്ടർ ടി. മിത്ര സ്ഥലത്തെത്തിയത്. തൊടീകണ്ടം, ചണ്ണയ്ക്കാമൺ, ഓലപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ആളുകളോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. 60 വീടുകൾക്ക് കേടുപാടുകൾ ഉണ്ടായതായാണ് പ്രാഥമിക കണക്കുകൾ. പൂർണമായ നാശനഷ്ടത്തിെൻറ കണക്കുകൾ നൽകാൻ തഹസിൽദാറോട് നിർദേശിച്ചു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അടിയന്തരമായി നഷ്ടപരിഹാരം നൽകുമെന്ന് കലക്ടർ പറഞ്ഞു. ഡെപ്യൂട്ടി കലക്ടർ വർഗീസ് പണിക്കർ, ഡെപ്യൂട്ടി തഹസിൽദാർ ഷാജി ബേബി, പിറവന്തൂർ വില്ലേജ് ഓഫിസർ ജോൺസൺ, ഡേവിഡ് എന്നിവർ കലക്ടറുടെ കൂടെയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.