സ​ർ​ക്കാ​ർ മ​ദ്യ​ശാ​ലയിലെ ക​വ​ർ​ച്ച: ഇ​രു​ട്ടി​ൽ​ത​പ്പി പൊ​ലീ​സ്

ശാസ്താംകോട്ട: ടൗണിൽ പ്രവർത്തിച്ചിരുന്ന സർക്കാർ മദ്യവിപണനശാലയിൽനിന്ന് കാവൽക്കാരനെ കെട്ടിയിട്ട് 13,95,100 രൂപ അപഹരിച്ച സംഭവം നടന്ന് മൂന്ന് മാസമാകാറായിട്ടും പ്രതികളെ പിടികൂടാനാവാതെ പൊലീസ്. ജനുവരി 17ന് രാത്രിയാണ് മൂന്നംഗസംഘം മോഷണം നടത്തിയത്. താൽക്കാലിക കാവൽക്കാരനായ ‍ശെൽവനെ കൈകാലുകൾ ബന്ധിച്ച് മുറിയിൽ പൂട്ടിയിട്ടശേഷമായിരുന്നു രാത്രി 10.15ന് മോഷണം. സ്ഥലത്താകെ മുളകുപൊടി വിതറിയ നിലയിലായിരുന്നു. സംഭവം നടക്കുന്നതിന് അരമണിക്കൂർ മുമ്പുതന്നെ മദ്യശാലയിലെ മുഴുവൻ ജീവനക്കാരും അവിടം വിട്ടുപോയിരുന്നതായി ശെൽവൻ പൊലീസിന് മൊഴിനൽകി. മദ്യവിപണനശാലയുടെ ഷട്ടറിെൻറ പൂട്ട് മാത്രം തകർക്കപ്പെട്ട നിലയിലും മറ്റേത് താക്കോൽ കൊണ്ട് തുറന്ന നിലയിലുമായിരുന്നു. അന്നുതന്നെ രാത്രികാവൽക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും തുമ്പ് കിട്ടിയില്ല. തുടർന്ന് ഫോറൻസിക് വകുപ്പിലെ വിദഗ്ധർ എത്തി പണം സൂക്ഷിച്ചിരുന്ന ചെസ്റ്റ് പരിശോധനവിധേയമാക്കി. ചെസ്റ്റിെൻറ പൂട്ടിന് ഒരു ക്ഷതവും സംഭവിച്ചിരുന്നില്ല. മറിച്ച് അേന്വഷ‍കരെ തെറ്റിദ്ധരിപ്പിക്കാനെന്നവണ്ണം ചെസ്റ്റിൽ ചുറ്റിക കൊണ്ട് ശക്തിയായി അടിച്ചു എന്ന നിഗമനവും അവർ പൊലീസിന് കൈമാറി. ഇതിനിടെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മദ്യശാല 12 കി.മീ. അകലെ ശൂരനാട് പാറക്കടവിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ പൊലീസ് അേന്വഷ‍ണം ഉപേക്ഷിച്ചമട്ടാണ്. സംഭവം നടന്ന പ്രദേശം മദ്യശാല മാനേജ്മെൻറ് ഉടമക്ക് കൈമാറുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.