മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക്കെ​തി​രെ ജ​ന​കീ​യ​സ​മ​രം ശ​ക്​​തം

അഞ്ചൽ: അസുരമംഗലത്തെ ജനവാസകേന്ദ്രത്തിലേക്ക് ബിവറേജസ് ചില്ലറ വിൽപനശാല മാറ്റിസ്ഥാപിക്കുന്നതിനെതിരായ ജനകീയസമരം ശക്തിപ്രാപിക്കുന്നു. ഒരാഴ്ചയിലേറെയായി സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് നാട്ടുകാർ സമരപ്പന്തലിൽ സത്യഗ്രഹമിരിക്കുകയാണ്. ഗതാഗതം താരതമ്യേന കുറവായ പ്രദേശത്തെ ആളുകൾ സാധാരണയായി തൊട്ടടുത്ത പാലമുക്ക്, ഈട്ടിമൂട് എന്നിവിടങ്ങളിൽനിന്ന, കാൽനടയായാണ് കൊമ്പേറ്റിമല, അസുരമംഗലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നത്. ഇവിടെ മദ്യശാല യാരംഭിച്ചാൽ പ്രദേശവാസികളുടെ സ്വൈര്യജീവിതം തകരുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. മദ്യശാലക്ക് അനുകൂലമായി ഏതാനുംപേർ ബാനർ സ്ഥാപിച്ചത് സ്ഥലത്ത് ഏറെനേരം സംഘർഷാവസ്ഥക്ക് വഴിവെച്ചു. ഗ്രാമപഞ്ചായത്തംഗം അശോകൻ പനവേലി, മുൻ അംഗങ്ങളായ അമ്മിണി രാജൻ, അഞ്ചൽ ജോബ് എന്നിവർ ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്. അസുരമംഗലത്തെ ജനവാസ മേഖലയിൽ ഒരുകാരണവശാലും മദ്യശാല ആരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.