കുന്നിക്കോട്: ടൗണിെൻറ നവീകരണ പ്രവർത്തനങ്ങൾ ഫലം കാണാതെവന്നതോടെ ഗതാഗതക്കുരുക്ക് വർധിക്കുന്നു. വാഹനങ്ങളുടെ അനധികൃത പാർക്കിങ് ഉൾപ്പെടെ ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ടൗണിൽ എം.എൽ.എ ഫണ്ടും വിളക്കുടി പഞ്ചായത്തിെൻറ ഫണ്ടും വിനിയോഗിച്ച് നവീകരണം നടത്തിയിരുന്നു. ഓടകൾ നവീകരിക്കുകയും വശങ്ങളിൽ വീതികൂട്ടി തറയോടുകൾ പാകുകയും ചെയ്തു. പുളിമുക്ക് മുതൽ ആയുർവേദ ആശുപത്രിക്കുസമീപം വരെയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നത്. എന്നാൽ, ഗതാഗതക്കുരുക്കിന് മാത്രം മാറ്റമുണ്ടായില്ല. പുനലൂർ, പത്തനാപുരം, പട്ടാഴി, കൊട്ടാരക്കര, കൊല്ലം, മേലില ഭാഗങ്ങളിൽ നിെന്നത്തുന്ന വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജങ്ഷനാണിത്. പട്ടാഴി ഭാഗത്തുനിന്നുള്ള വാഹനങ്ങളും ദേശീയപാതയിലേക്ക് എത്തുന്നതോടെ തിരക്ക് വർധിക്കുന്നു. കൊട്ടാരക്കര ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹനങ്ങൾ ദേശീയപാതയിൽതന്നെ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. പൊലീസിെൻറ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിക്കാൻ സംവിധാനമുെണ്ടങ്കിലും ഇതും ഫലപ്രദമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.