വാ​ർ​ഷി​ക പ​ദ്ധ​തി വി​നി​യോ​ഗം: ജി​ല്ല പ​ഞ്ചാ​യ​ത്ത് ‘പി​ൻ​െ​ബ​ഞ്ചി​ൽ’

കൊല്ലം: 2016-17 വർഷത്തെ പദ്ധതി വിനിയോഗത്തിൽ കൊല്ലം ജില്ല പഞ്ചായത്ത് സംസ്ഥാനതലത്തിൽ പിൻനിരയിൽ. 60.88 ശതമാനം മാത്രമാണ് ജില്ല പഞ്ചായത്തിലെ വിനിയോഗം. വാർഷിക പദ്ധതി വിനിയോഗം സംബന്ധിച്ച തദ്ദേശവകുപ്പ് തയാറാക്കിയ അന്തിമ പട്ടികയിൽ മോശം പ്രകടനം കാഴ്ചെവച്ച ജില്ല പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനമാണ് കൊല്ലത്തിനുള്ളത്. 48.77ശതമാനം മാത്രം ചെലവിട്ട മലപ്പുറമാണ് പിൻനിരയിൽ ആദ്യമുള്ളത്. സംസ്ഥാനത്തെ 10 ജില്ല പഞ്ചായത്തിലും 70 ശതമാനത്തിൽ കൂടുതലാണ് പദ്ധതി വിനിയോഗം. കാസർകോട് ജില്ല പഞ്ചായത്താണ് പദ്ധതി വിനിയോഗത്തിൽ മികച്ച പ്രകടനം കാഴ്ചെവച്ചത്. 85.33 ശതമാനമാണ് കാസർകോെട്ട വിനിയോഗം. കൊല്ലത്തിെൻറ അയൽ ജില്ലയായ പത്തനംതിട്ട 85.10 ശതമാനം വിനിയോഗവുമായി സംസ്ഥാനതലത്തിൽതന്നെ രണ്ടാം സ്ഥാനത്തെത്തി. മറ്റൊരു അയൽജില്ലയായ ആലപ്പുഴയും ഫണ്ട് വിനിയോഗത്തിൽ മികച്ച നേട്ടമുണ്ടാക്കി. ഇവിടെ 81.45 ശതമാനമാണ് വിനിയോഗം. കഴിഞ്ഞ സാമ്പത്തികവർഷം വിവിധ വികസന പദ്ധതികൾ ആവിഷ്കരിെച്ചങ്കിലും പദ്ധതി വിനിയോഗത്തിൽ നേട്ടമുണ്ടാക്കുന്നതിൽ ജില്ല പഞ്ചായത്ത് പിന്നാക്കംപോവുകയായിരുന്നു. പദ്ധതി വിനിയോഗത്തിൽ മുന്നിലെത്തിയ ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. നൂറു ശതമാനം വിഹിതവും ചെലവിട്ട മറ്റ് ജില്ലകളിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനതലത്തിൽ മാതൃകയായി. ചിറ്റുമല ബ്ലോക്ക് മാത്രമാണ് പദ്ധതി വിനിയോഗത്തിൽ മുൻനിരയിലുള്ള കൊല്ലം ജില്ലയിൽനിന്നുള്ള ബ്ലോക്ക് പഞ്ചായത്ത്. 93.48 ആണ് ഇവിടത്തെ പദ്ധതി വിനിയോഗം. ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കുറവ് പദ്ധതി വിനിയോഗം ഒാച്ചിറയിലാണ്. ഇവിടെ 53.62 ആണ് വിനിയോഗം. കോർപറേഷനുകളിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തെത്താൻ കൊല്ലത്തിനായി. 63.62 ആണ് കൊല്ലം കോർപറേഷനിലെ പദ്ധതി വിനിയോഗം. ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം കോർപറേഷനാണ് (68.91). കോഴിക്കോടാണ് കോർപറേഷനുകളിൽ ഏറ്റവും കുറച്ച് പണം വിനിയോഗിച്ചത്. 42.87 ശതമാനാണ് ഇവിടെ ധനവിനിയോഗം. ഗ്രാമപഞ്ചായത്തുകളിൽ സംസ്ഥാനത്ത് ഏറ്റവും കുറച്ച് തുക വിനിയോഗിച്ച പട്ടികയിൽ മൺറോതുരുത്ത് പഞ്ചായത്ത് ഉൾപ്പെട്ടു. 28.13 മാത്രമാണ് മൺറോതുരുത്തിലെ പദ്ധതി വിനിയോഗം. പദ്ധതി വിനിയോഗത്തിൽ പിൻനിരയിലുള്ള പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ നാലാം സ്ഥാനത്താണ് മൺറോതുരുത്ത്്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ കൂടുതൽ വിനിയോഗം കുന്നത്തൂരിലാണ് (94.25). ജില്ലയിലെ നഗരസഭകളിൽ കൊട്ടാരക്കര 75.63 ശതമാനം തുക വിനിയോഗിച്ച് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പുനലൂരാണ് പദ്ധതി വിനിയോഗത്തിൽ പിന്നിലുള്ള നഗരസഭ. ഇവിടെ 59.85 ശതമാനമാണ് പദ്ധതി വിനിയോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.