കരുനാഗപ്പള്ളി: നഗരസഭയിൽ വികലാംഗർക്കും വിധവകൾക്കും സ്വയം തൊഴിലിന് നൽകുന്നതിന് സൂക്ഷിച്ചിരുന്ന ബങ്കുകൾ ഗുണഭോക്തൃ ലിസ്റ്റിൽ ഇല്ലാത്തവർക്ക് വിറ്റതായി ആരോപണം. ഇത് സംബന്ധിച്ച് നഗരസഭയിൽ കഴിഞ്ഞ ദിവസം കൗൺസിലർ പ്രശ്നം ഉണ്ടാക്കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. നഗരസഭ ഉദ്യോഗസ്ഥൻ വിറ്റതായാണ് സൂചന. നഗരസഭ അധ്യക്ഷയോ സെക്രട്ടറിയോ സംഭവം അറിഞ്ഞിട്ടില്ല. 2014-2015 വർഷമാണ് വിധവകൾക്കും വികലാംഗർക്കും സ്വയംതൊഴിൽ പദ്ധതിയുടെ ഭഗമായി ബങ്കുകൾ നൽകുന്ന പദ്ധതി ആവിഷ്കരിച്ചത്. 25 ലക്ഷത്തിേൻറതായിരുന്നു പദ്ധതി. ഒരു ബങ്കിന് ഏകദേശം 60,000 രൂപവരെ വിലവരുമെന്ന് പറയുന്നു. പദ്ധതി നടപ്പാക്കലിെൻറ ഭാഗമായി 2014-15 ഘട്ടത്തിൽ ഗുണഭോക്തൃ ലിസ്റ്റിൽപെട്ടവരിൽ കുറെപ്പേർ ബങ്കുകൾ വാങ്ങിയിരുന്നു. ചിലർ ബങ്കുകൾ വേണ്ടെന്ന നിലപാടിൽ ഉപേക്ഷിച്ച് പോയി. ബാക്കി വന്നവ കോഴിക്കോട് കേശവപുരത്തെ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. നേരത്തെയും സമാനമായ സംഭവമുണ്ടായതായും പറയുന്നു. മാർച്ച് 30ന് ആണെത്ര േപ്രാജക്ട് ഓഫിസർ നേരിെട്ടത്തി മാലിന്യസംസ്കരണ പ്ലാൻറ് േകാമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന ബങ്കുകൾ എടുത്തുകൊടുത്തത്. ഭരണപക്ഷത്തെ അംഗങ്ങളുടെ ഒത്താശയോടെയാണ് വിൽപന നടന്നതെന്നും ആരോപണമുണ്ട്. ബങ്കുകൾ ഗുണഭോക്തൃ ലിസ്റ്റിലുള്ളവർക്ക് വേെണ്ടങ്കിൽ വീണ്ടും അർഹരായവരെ കണ്ടെത്തി കൊടുക്കുകയോ നഗരസഭയുടെ അനുമതിയോടെ മറ്റുള്ളവർക്ക് വിൽക്കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്. അവശേഷിക്കുന്ന ബങ്കുകൾ നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.